Connect with us

Entertainment

സൈനിക സേവനം കഥാപ്രസംഗമാക്കി ഖത്തർ പ്രവാസി സന്തോഷ് കുറുപ്പ് .

Published

on

ഖത്തർ : കനൽ പാതകൾ താണ്ടി താൻ ഇന്ത്യൻ വ്യോമ സേനയിൽ നീണ്ട വർഷങ്ങൾ സേവനം പൂർത്തീകരിച്ചതിനെ ആസ്പദമാക്കി വിഷ്വൽ കഥാപ്രസംഗം I am an Equipment Assistant എന്ന ശീർഷകത്തിൽ തയ്യാറാക്കി അവതരിപ്പിക്കുകയാണ് മുൻ സൈനികനും ഖത്തർ പ്രവാസിയും കലാ കാരനുമായ സുഹൃത്ത് സന്തോഷ് കുറുപ്പ്. 

കഥാപ്രസംഗത്തിൽ രാജ്യ സ്നേഹവും ചിട്ടയാർന്ന ജീവിതവും സൗഹൃദങ്ങളും രാജ്യത്തിനായി ജീവൻ ത്യജിച്ചവർക്കുള്ള ആദരാജ്ഞലികളും സൈന്യത്തിലെ കലാ സംസ്കാരിക പ്രവർത്തനങ്ങൾക്കുള്ള ഇടവും പരാമർശിക്കുന്നു. 

കലാപ്രവർത്തനങ്ങൾ ജീവിത ചര്യയാക്കിയ സഹോദരൻ പുതിയ കലാകാരന്മാർക്ക് അവസരം നൽകുന്ന കൂട്ടായ്മ നാദം ദോഹയുടെ ശിൽപിയിൽ ഒരാളാണ്.

കേരളത്തിൽ പ്രചുര പ്രചാരം നേടിയിരുന്ന കഥാപ്രസംഗത്തിന്റെ പ്രൗഢി വീണ്ടെടുക്കാനുള്ള പ്രയ്തനത്തിലുമാണ് സന്തോഷ് കുറുപ്പ്.

കഥാപ്രസംഗം, നാദം ദോഹ ഐ സി ബി എഫ് കാഞ്ഞാണി ഹാളിൽ സംഘടിപ്പിച്ച ക്രിസ്തുമസ് പുതുവത്സര ആഘോഷ പരിപാടിയിൽ വെച്ച് സ്വിച്ച് ഓൺ കർമം ചെയ്തു നിർവഹിച്ചു.

Continue Reading