KERALA
വിവാദങ്ങൾക്കിടെ കിഫ് ബി സി.ഇ.ഒ പദവി രാജി വെക്കാൻ അനുമതി തേടി മുഖ്യമന്ത്രിക്ക് കത്ത്

തിരുവനന്തപുരം: വിവാദങ്ങൾക്കിടെ കിഫ്ബി സിഇഒ പദവി ഒഴിയാനൊരുങ്ങി കെ എം എബ്രഹാം. രാജി വയ്ക്കാൻ അനുമതി തേടി കെ.എം എബ്രഹാം കിഫ്ബി ചെയർമാനായ മുഖ്യമന്ത്രിക്ക് കത്തയച്ചു. കിഫ്ബി വിവാദത്തിനൊപ്പം ശമ്പള വിഷയത്തിലും കെ എം എബ്രാഹിന് അസ്വസ്ഥതയുണ്ട്.
രാജിക്ക് നിലവിലെ വിവാദങ്ങളുമായി ബന്ധമില്ലെന്ന് കെ.എം എബ്രഹാം വിശദീകരിക്കുന്നു. വിശ്രമജീവിതം ആഗ്രഹിക്കുന്നതിനാണ് പദവി ഒഴിയുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഡിസംബർ 31 ന് സിഇഒ പദവിയുടെ കാലാവധി തീരാനിരിക്കെയാണ് കെഎം എബ്രഹാമിന്റെ രാജി.