KERALA
ഒത്തിരി നാളുകൾക്ക് ശേഷമാണ് ഒരു പ്രമുഖ സാംസ്കാരിക നായകനിൽ നിന്ന് പല്ലുള്ള ഒരു രാഷ്ട്രീയ വിമർശനം കേൾക്കുന്നത്… എം. ടി. ക്ക് നന്ദി

കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയനെ വേദിയിലിരുത്തി എംടി നടത്തിയ രാഷ്ട്രീയ വിമർശനത്തെ പ്രകീർത്തിച്ച് യാക്കോബായ സഭ നിരണം ഭദ്രാസന മുൻ മെത്രാപ്പോലീത്ത ഗീവർഗീസ് മാർ കുറുലോസ് . ഒത്തിരി നാളുകൾക്ക് ശേഷമാണ് ഒരു പ്രമുഖ സാംസ്കാരിക നായകനിൽ നിന്ന് പല്ലുള്ള ഒരു രാഷ്ട്രീയ വിമർശനം കേൾക്കുന്നതെന്ന് ഗീവർഗീസ് മാർ കൂറിലോസ് ഫെയ്സ്ബുക്കിൽ കുറിച്ചു.
ഫെയ്സ് ബുക്ക് പോസ്റ്റിന്‍റെ പൂർണ രൂപം…..
ഒത്തിരി നാളുകൾക്ക് ശേഷമാണ് ഒരു പ്രമുഖ സാംസ്കാരിക നായകനിൽ നിന്ന് പല്ലുള്ള ഒരു രാഷ്ട്രീയ വിമർശനം കേൾക്കുന്നത്… എം. ടി. ക്ക് നന്ദി…അധികാരത്തിലുള്ള എല്ലാവരും കേൾക്കേണ്ട ശബ്ദം… മൂർച്ചയുള്ള ശബ്ദം… കാതുള്ളവർ കേൾക്കട്ടെ… അധികാരം അടിച്ചമർത്താൻ ഉള്ളതല്ല… അധികാരം ജനസേവനത്തിന് മാത്രം ആവട്ടെ…