Gulf
എ എഫ് സി ഏഷ്യന്‍ കപ്പ് ഖത്തര്‍ 2023 അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി ഉദ്ഘാടനം ചെയ്തു.

ദോഹ: ലുസൈല്‍ സ്റ്റേഡിയത്തില്‍ എ എഫ് സി ഏഷ്യന്‍ കപ്പ് ഖത്തര്‍ 2023 അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി ഉദ്ഘാടനം ചെയ്തു.
ഉദ്ഘാടന ചടങ്ങില്‍ ശൈഖ് ജാസിം ബിന്‍ ഹമദ് അല്‍താനി, ശൈഖ് അബ്ദുല്ല ബിന്‍ ഖലീഫ അല്‍താനി, ശൈഖ് മുഹമ്മദ് ബിന്‍ ഖലീഫ അല്‍താനി, ശൈഖ്് ജാസിം ബിന്‍ ഖലീഫ അല്‍താനി, ഹസന്‍ ബിന്‍ അബ്ദുല്ല അല്‍ ഗാനിം, നിരവധി ശൈഖുമാര്‍, മന്ത്രിമാര്‍, ഖത്തര്‍ അംഗീകൃത അംബാസഡര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു
.

ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റിനോ, ഏഷ്യന്‍ ഫുട്ബോള്‍ കോണ്‍ഫെഡറേഷന്‍ പ്രസിഡന്റ് ശൈഖ് സല്‍മാന്‍ ബിന്‍ ഇബ്രാഹിം ആല്‍ ഖലീഫ, സഹോദര, സൗഹൃദ രാജ്യങ്ങളില്‍ നിന്നുള്ള പ്രമുഖര്‍, പ്രതിനിധി സംഘത്തലവന്‍മാര്‍, അറബ്, വിദേശ ഒളിമ്പിക് കമ്മിറ്റി മേധാവികള്‍ എന്നിവരും പങ്കെടുത്തു.

പങ്കെടുക്കുന്ന രാജ്യങ്ങളിലെ വൈവിധ്യവും സമ്പന്നവുമായ സംസ്‌കാരങ്ങളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട കാഴ്ചകള്‍ക്ക് പുറമേ ഏഷ്യയുടെ ശ്രദ്ധേയമായ സാഹിത്യ പൈതൃകം ഉയര്‍ത്തിക്കാട്ടുന്ന തത്സമയ സെഗ്മെന്റുകള്‍