Gulf
ചാലിയാർ ദോഹ ചാലിയാർ ദിനം ആചരിച്ചു

ദോഹ: ചാലിയാർ ദോഹയുടെ രൂപീകരണ ദിനവും, ചാലിയാർ നദീ സംരക്ഷണത്തിന് ജീവിതാവസാനം വരെ പോരാടിയ കെ. എ. റഹ്മാൻ എന്ന പരിസ്ഥിതി സംരക്ഷക നേതാവിന്റെ ചരമദിനവുമായ ജനുവരി 11ന് ചാലിയാർ ദോഹയുടെ നേതൃത്വത്തിൽ ചാലിയാർദിനം വിപുലമായ പരിപാടികളോടെ ആചരിച്ചു.
ഐസിസി ഹാളിൽ വെച്ച് നടന്ന പരിസ്ഥിതി സംഗമം മീഡിയ വൺ റിപ്പോർട്ടർ മുജീബ് റഹ്മാൻ വാഴക്കാട് ഉൽഘാടനം ചെയ്തു.
ചാലിയാറിലേക്ക് വിഷവഹമായ ഫാക്ടറി മാലിന്യങ്ങൾ പുറന്തള്ളിയപ്പോൾ മാവൂരിലെ ഗോളിയോറയൺസ് കമ്പനിക്കെതിരെ കെ എ റഹ്മാൻ എന്ന പ്രകൃതി സ്‌നേഹി നടത്തിയ പോരാട്ടങ്ങളെ കുറിച്ച് അദ്ദേഹം വിശദീകരിച്ചു
പ്രമുഖ സാഹിത്യകാരൻ എം.ടി. നിലമ്പൂർ (ഇബ്രാഹിം) മുഖ്യപ്രഭാഷണം നടത്തി. കേരളത്തിലെ 44 നദികൾക്കും മലയാളസാഹിത്യങ്ങളിലുള്ള സ്വാധീനത്തെകുറിച്ച് അദ്ദേഹം സംസാരിച്ചു. ഗ്ലോബൽ വാഴക്കാട് സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് കെ.കെ ജൈസൽ എളമരം ചാലിയാർ സമര നായകനായ കെഎ.റഹ്‌മാൻ അനുസ്മരണ പ്രഭാഷണം നിർവ്വഹിച്ചു. മനുഷ്യന്റെ ആരോഗ്യവും സന്തോഷവും പ്രകൃതിയുടെയും പുഴയുടെയും മലിനീകരണം മൂലം ഇല്ലാതായിപോകുന്നുവെന്നും അതിനെതിരായാണ് കെ എ റഹ്മാൻ പോരാടിയത് എന്നും അദ്ദേഹം അനുസ്മരിച്ചു.
ചാലിയാർ ദോഹ പ്രസിഡന്റ് സമീൽ അബ്ദുൽ വാഹിദ് ചാലിയം അധ്യക്ഷപ്രസംഗത്തിൽ മാവൂർ ഗ്വാളിയർ റയോൺസ് കമ്പനിയുമായി കെ എ റഹ്മാൻ നടത്തിയ സമരങ്ങളെ അനുസ്മരിച്ചു.
ചടങ്ങിൽ ജനറൽ സെക്രട്ടറി സി. ടി സിദ്ദീഖ് ചെറുവാടി സ്വാഗതവും ജാബിർ ബേപ്പൂർ നന്ദിയും പറഞ്ഞു.
ചാലിയാർ ദോഹ ചീഫ് അഡ്വൈസർ വി.സി മഷ്ഹൂദ്, ചാലിയാർ ദോഹ ഫൗണ്ടർ മെമ്പറുമായ സിദ്ദിഖ് വാഴക്കാട്, ഇൻകാസ് സെൻട്രൽ കമ്മിറ്റി സെക്രട്ടറി ബഷീർ തുവ്വാരിക്കൽ, കൊടിയത്തൂർ സർവീസ് ഫോറം പ്രസിഡന്റ് നൗഫൽ കട്ടയാട് , കൾച്ചറൽ ഫോറം മലപ്പുറം ജില്ലാ സെക്രട്ടറി ഷമീർ വീട്ടിലകത്ത് എന്നീ പ്രമുഖരും ചാലിയാർ ദോഹയിലെ കീഴിലുള്ള പഞ്ചായത്തുകളിലെ നേതാക്കളും പരിപാടിയിൽ പങ്കെടുത്തു
ചാലിയാർ ദോഹ വൈസ് പ്രസിഡന്റുമാരായ രതീഷ് കക്കോവ്, മുഹമ്മദ് ലയിസ് കുനിയിൽ, ഡോക്ടർ ഷഫീക്ക് താപ്പി ,രഘുനാഥ് ഫറോക്, അബ്ദുൽ അസീസ് ചെറുവണ്ണൂർ, സെക്രട്ടറിമാരായ , സാബിക് എടവണ്ണ, അബി ചുങ്കത്തറ, തൗസീഫ് കാവനൂർ,
എന്നിവർ നേതൃത്വം നൽകി.