Gulf
നോർക്ക -പ്രവാസി ക്ഷേമനിധി ഹെൽപ്‌ഡെസ്‌ക് ഗാർഹിക തൊഴിലാളി ശ്യാമള ഖത്തറിലെ പ്രവാസി മലയാളികൾക്കായി സമർപ്പിച്ചു .

ദോഹ:ഖത്തറിലെ പ്രവാസി മലയാളികൾക്കായി നോർക്ക -പ്രവാസി ക്ഷേമനിധി സേവനങ്ങൾ നൽകുന്നതിനായി പുതിയ ആഫീസ് പ്രവർത്തനം ആരംഭിച്ചു .നജ്മയിലെ സംസ്‌കൃതി ഖത്തർ ഓഫീസിൽആണ് സ്ഥിരം ഹെൽപ്‌ഡെസ്‌ക് പ്രവർത്തനം ആരംഭിച്ചത് .
സംസ്കൃതിയുടെ നേതൃത്വത്തിൽ ന്യൂ സലാത്തയിലുള്ള
സ്കിൽസ് ഡെവലപ്പ്മെന്റ് സെന്ററിൽ നിലവിൽ ഹെൽപ്‌ഡെസ്‌ക് പ്രവർത്തിക്കുന്നുണ്ട്. ഖത്തറിലുള്ള കൂടുതൽ പ്രവാസികളിലേക്ക് സേവനം എത്തിക്കുന്നതിന്റെ ഭാഗമായാണ് സ്ഥിരം ഹെൽപ്‌ഡെസ്‌ക് ആരംഭിക്കുന്നത് . എല്ലാ ദിവസവും വൈകിട്ട് 6മുതൽ രാത്രി 8 വരെ യാകും ഹെൽപ്‌ഡെസ്‌ക്കിന്റെയ പ്രവർത്തന സമയം .
ദോഹയിൽ ഗാർഹിക മേഖലയിൽ തൊഴിലെടുക്കുന്ന ശ്യാമള ബാബു ഹെൽപ്‌ഡെസ്‌ക് ഉദ്ഘാടനം നിർവ്വഹിച്ചു. സംസ്കൃതി പ്രസിഡന്റ് അഹമദ് കുട്ടി അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രവാസി ക്ഷേമ ബോർഡ് ഡയറക്ടർ ഇ. എം. സുധീർ കേരള പ്രവാസി ക്ഷേമ ബോർഡിന്റെയും നോർക്കയുടെയും വിവിധ പദ്ധതികളെക്കുറിച്ച് ചടങ്ങിൽ വിശദീകരിച്ചു. ഇന്ത്യൻ കൾച്ചറൽ സെന്റർ പ്രസിഡണ്ട്. എ. പി. മണികണ്ഠൻ, ഐ.സി. ബി. എഫ്. പ്രസിഡന്റ് ഷാനവാസ് ബാവ, ഇൻകാസ് പ്രസിഡന്റ് ഹൈദർ ചുങ്കത്തറ, കേരള ബിസിനസ് ഫോറം പ്രസിഡന്റ് അജി കുര്യക്കോസ് , യുവകലാസാഹിതി സെക്രട്ടറി ജീമോൻ, ഐ.എൻ.സി. സി. പ്രസിഡന്റ് ജാബിർ, യുണിക് പ്രതിനിധി ബിന്ദു, കുവാക് ജനറൽ സെക്രട്ടറി വിനോദ് വള്ളിക്കോൽ , ലോക കേരള സഭാ അംഗം അബ്ദുൾ റൗഫ് കൊണ്ടോട്ടി, സിദ്ദിഖ് ചെറുവല്ലൂർ, രാജേഷ് എന്നിവർ സംസാരിച്ചു. സംസ്കൃതി ജനറൽ സെക്രട്ടറി ജലീൽ എ.കെ. സ്വാഗതവും ലോകകേരള സഭ അംഗം എ സുനിൽ നന്ദിയും പറഞ്ഞു.