Gulf
പോയ കാലത്തിന്റെ നന്മകൾ കാത്തു സൂക്ഷിക്കുക:കമാൽ വരദൂർ

ദോഹ : പോയ കാലത്തിന്റെയും കാലത്തോടൊപ്പം സഞ്ചരിച്ച നന്മയുള്ള മനുഷ്യരെയും ഓർത്ത് ജീവിക്കാൻ പുതിയ തലമുറ തയ്യാറാകണമെന്ന് പ്രശസ്ത സ്പോർട്സ് ലേഖകനും ചന്ദ്രിക പത്രാധിപനുമായ കമാൽ വരദൂർ അഭിപ്രായപ്പെട്ടു.വില്ലിയപ്പള്ളി നാസിറുൽ ഇസ്ലാം ജമാഅത്ത് ഖത്തർ ശാഖാ കമ്മിറ്റി സങ്കടിപ്പിച്ച പിള്ളേരി അമ്മദ് ഹാജി അനുസ്മരണ യോഗം ഉത്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം .ദീർഘകാല പ്രവാസിയും അബുദാബി മലയാളികളുടെ ഇടയിൽ പ്രിയങ്കരനുമായി പിള്ളേരി അമ്മദ് ഹാജിയുടെ സഹൃദയ മനസ്സ് എല്ലാവരും എക്കാലവും ഓർമിക്കണമെന്ന് അനുസ്മരണ പ്രഭാഷണം നടത്തിയ PVA നാസർ പറഞ്ഞു .മഹല്ല് പ്രസിഡന്റ് അബ്ദുൽ സത്താർ തുണ്ടിയിൽ അധ്യക്ഷത വഹിച്ചു. വിഎംജെ പ്രസിഡന്റ് നാസർ നീലിമ ,നാസർ TC എന്നിവർ സംസാരിച്ചു .
അഹ്‌ലൻ റമദാൻ വിശുദ്ധ മാസത്തെ എങ്ങനെ വരവേൽക്കാം എന്ന വിഷയത്തിൽ ബഹാവുദ്ധീൻ ഹുദവി പ്രഭാഷണം നടത്തി .റമദാൻ ശരീരത്തിന്റെ ഭക്ഷണം കുറച്ചു ആത്മാവിന്റെ ഭക്ഷണം കൂട്ടേണ്ട സമയമാണെന്ന് അദ്ദേഹം പറഞ്ഞു .
ബഷീർ മനക്കൽ പ്രാർത്ഥന നടത്തി . നിസാർ ആയാടത്തിൽ ,ശുഐബ് കുറ്റിയിൽ , Dr നൗഷാദ് തയ്യിൽ ,റിയാസ് ആയാടത്തിൽ ,നവാസ് കുറ്റിയിൽ സംസാരിച്ചു . ജനറൽ സെക്രട്ടറി ഫൈസൽ അരോമ സ്വാഗതവും , സെക്രട്ടറി ഷാനി സബാഹ് നന്ദിയും പറഞ്ഞു

