Connect with us

Entertainment

കേരളാ ഫോക്‌ലോർ അക്കാദമി  നാടൻപാട്ടിനുള്ള പുരസ്ക്കാരം പി കെ സുധീർ ബാബു വിന്

Published

on


ഖത്തർ: 2022 ലെ   കേരളാ ഫോക്‌ലോർ അക്കാദമിയുടെ നാടൻപാട്ടിനുള്ള പുരസ്ക്കാരം പി കെ സുധീർ ബാബു വിന് ലഭിച്ചു.
ഖത്തറിലെ കലാസാംസ്കാരിക രംഗങ്ങളിലെ പ്രശസ്തരായ നാടൻപാട്ട് സംഘം “കനൽ ഖത്തർ” ന്റെ പ്രധാന പ്രവർത്തകനാണ്

പി കെ സുധീർബാബു
വയനാട് സ്വദേശി. നാടൻകലാ മേഖലയിൽ 26 വർഷത്തെ മുൻപരിചയം.
1996 മുതൽ നടൻ കല രംഗത്ത് പ്രവർത്തിച്ചു വരുന്നു.
വയനാട് ജില്ലയിലെ കല്പറ്റയിൽ പ്രവർത്തിച്ചു വരുന്ന “സൃഷ്‌ടി മുണ്ടേരി” എന്ന സാംസ്‌കാരിക സംഘടനയിലൂടെയാണ് തുടക്കം.
1996 -97 കാലഘട്ടങ്ങളിൽ സി ജെ കുട്ടപ്പൻ മാഷിന്റെ നാടൻ പാട്ടുകളുടെയും കലാരൂപങ്ങളുടെയും ആദ്യ പ്രസ്ഥാനങ്ങളായ ഡൈനാമിക് ആക്ഷൻ , തായില്ലം തുടങ്ങിയവായുടെ പരിപാടികൾ വയനാട് ജില്ലയിൽ നടത്തുന്നതിന്റെ സംഘാടന പ്രവർത്തകനായിരുന്നു.
കേരളാ സംസ്ഥാന യുവജനക്ഷേമ വകുപ്പിന്റെ കേരളോത്സവം പരിപാടികളിൽ ജില്ലാ സംസ്ഥാന മത്സരങ്ങളിൽ നടൻപാട്ട് ,നാടൻനൃത്തം എന്നീ ഇനങ്ങളിൽ പങ്കെടുത്തു നിരവധി സമ്മാനങ്ങൾ നേടിയിട്ടുണ്ട് .
ഖത്തറിലെ പ്രധാന സാമൂഹിക സാംസ്‌കാരിക സംഘടനയായ “സംസ്‌കൃതി ഖത്തർ ” ന്റെ പ്രധാന പ്രവർത്തകനാണ് . സംസ്‌കൃതി ഖത്തർ ന്റെ ഒട്ടേറെ വേദികളിൽ നാടൻപാട്ടുകളും നാടന്കലകളും അവതരിപ്പിക്കുകയും പരിശീലിപ്പിക്കുകയും ചെയ്തിട്ടുണ്ട്

1998 ൽ സംസ്ഥാന കേരളോത്സവത്തിൽ നാടൻ നൃത്തം ഗ്രൂപ്പിൽ ഒന്നാം സ്ഥാനം നേടുകയുണ്ടായി ,തുടർന്ന് ചെന്നൈ യിൽ വച്ച് നടന്ന ദേശീയോത്സവത്തിൽ കേരളത്തെ പ്രധിനിതീകരിച്ചു പങ്കെടുത്തു.
2012 വരെ വിവിധ സംസ്ഥാന കേരളോത്സവങ്ങളിൽ നടൻ പാട്ട്, നാടോടിനൃത്തം ഗ്രൂപ്പ് എന്നിവയിൽ പങ്കെടുക്കുകയും വിവിധ ടീമുകളെ പരിശീലിപ്പിച്ചു പങ്കെടുപ്പിക്കുകയും സമ്മാനങ്ങൾ നേടുകയും ചെയ്തിട്ടുണ്ട്.
നെഹ്‌റു യുവ കേന്ദ്ര നടത്തിയിട്ടുള്ള നിരവധിയായ ദേശീയ ആദിവാസി കലാമേളകളിൽ പരിപാടികൾ അവതരിപ്പിച്ചിട്ടുണ്ട്.
കേരളാ സാക്ഷരതാ പ്രസ്ഥാനത്തിലൂടെയുള്ള പ്രവർത്തനങ്ങളിലൂടെയാണ് വയനാടൻ ആദിവാസി ഊരുകളിലെത്തുന്നത്. ആദിവാസിഭാഷയിലുള്ള വയനാടൻ പാട്ടുകളുടെ നല്ലൊരു ശേഖരം തന്നെ കയ്യിലുണ്ട്
2005 -2006 വർഷത്തെ നെഹ്‌റു യുവ കേന്ദ്രയുടെ ഏറ്റവും മികച്ച സന്നദ്ധ പ്രവർത്തകനുള്ള ജില്ലാ യുവ ജന അവാർഡ് നേടിയിട്ടുണ്ട് .
വയനാടന്‍ ഗോത്രജീവിതത്തിന്റെ നോവും നൊമ്പരവും അടങ്ങുന്ന പാട്ടുകളും കലകളും ഇന്ത്യയിലെ ഒട്ടനവധി വേദികളിൽ അവതരിപ്പിച്ചിട്ടുണ്ട്.
പാര്‍ശ്വവല്‍ക്കരിക്കപ്പെടുന്ന ഗോത്ര ജനതയുടെ വേദനകളും സംസ്കൃതിയുടെയും ജീവിതത്തിന്റെയും താളങ്ങളും മുഖ്യധാരാ സമൂഹത്തിനു പരിചയപ്പെടുത്തുന്ന പ്രവർത്തനങ്ങൾ നടത്തിവരുന്നു.
വയനാട്,പാലക്കാട് തുടങ്ങിയ ജില്ലകളിലെ ആദിവാസി നാടൻ കലാരൂപങ്ങളിലുള്ള മുൻപരിചയം. കേരളത്തിലെ വിവിധ നാടൻകലാരൂപങ്ങളിലുള്ള അറിവ്.
ആദിവാസി വിഭാഗങ്ങളിലെ വട്ടക്കളി ,കമ്പളനാട്ടി, ഉചാരുകളി, ഗദ്ദിക, ഇരുളനൃത്തം, മംഗലംകളി തുടങ്ങിയവയിലുള്ള പരിചയം. 
വിവിധ കലോത്സവങ്ങളിൽ നാടൻകലാ രൂപങ്ങളുടെ വിധികർത്താവായിട്ടുള്ള മുൻപരിചയം.
കേരളത്തിൽ നടന്നുവരുന്ന കേരളോത്സവം, സ്കൂൾ കലോത്സവം ,ഇന്റർസോൺ കലോത്സവം മറ്റു കലാമേളകൾ തുടങ്ങിയവയിൽ നാടൻപാട്ട് , നാടൻ കലാരൂപങ്ങൾ എന്നിവയിൽ പങ്കെടുക്കുകയും സമ്മാനങ്ങൾ നേടുകയും ചെയ്തിട്ടുണ്ട്.  നാടോടിപ്പാട്ട് , നാടൻ നൃത്തരൂപങ്ങൾ തുടങ്ങിയവയിൽ വിവിധ ടീമുകളെ പരിശീലിപ്പിച്ചു് സമ്മാനങ്ങൾ നേടികൊടുത്തിട്ടുണ്ട്.
വയനാട് ജില്ലയിലെ സൃഷ്‌ടി മുണ്ടേരി  , ഉണർവ് കൽപറ്റ  എന്നീ നാടൻപാട്ട് സംഘങ്ങളുടെ മുഖ്യ സംഘാടകൻ. വിവിധ ഗ്രൂപ്പുകൾക്ക് നാടന്കലാരൂപങ്ങളെ കുറിച്ച് സെമിനാറുകൾ നടത്തി വരുന്നു. 
കേരളത്തിലും കൂടാതെ മറ്റു ഇന്ത്യൻ സംസ്ഥാനങ്ങളിലും നാടൻ കലാ പരിപാടികൾ അവതരിപ്പിച്ചുള്ള മുൻപരിചയം.
വേദികളിലെ പാട്ടവതരണത്തിനപ്പുറം തനതു കലകളുടെ അന്വേഷണവും കണ്ടെത്തലുകളും പ്രചരണവുമുൾപ്പടെയുള്ള പ്രവർത്തനങ്ങളിൽ സജീവമാണ് സുധീർബാബു എന്ന കലാകാരൻ
കേരളാ ഫോക് ലോർ അക്കാദമിയുടെ അഫിലിയേഷൻ ലഭിച്ച കേരളത്തിന് പുറത്തുള്ള നാടൻപാട്ട് സംഘമായ  ”കനൽ ഖത്തർ” ന്റെ പ്രധാന സംഘാടകനാണ് .
കനൽ ഖത്തർ ന്റെ നിരവധി വേദികളിലൂടെ നാടന്പാട്ടിന്റെ പ്രചാരണ പരിപാടികളും കുട്ടികൾക്കായി നാടൻപാട്ട് ശില്പശാലകളും നടത്തിവരുന്നു

Continue Reading