Gulf
ഖത്തർ പാറക്കടവ് വെൽഫയർ അസോസിയേഷൻ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു
ഖത്തർ :ഖത്തർ പാറക്കടവ് വെൽഫയർ അസോസിയേഷൻ 2024-2026 കാലയളവിലേക്കുള്ള പുതിയ കമ്മിറ്റി ഭാരവാഹികളെ തിരഞ്ഞെടുത്തു.

പുതിയ ഭാരവാഹികൾ; പ്രസിഡന്റ് മുഹമ്മദ് അബ്ദുല്ല എം പി, വർക്കിംഗ് പ്രസിഡന്റ് അബ്ദുൽ റഊഫ്, വൈസ് പ്രസിഡന്റുമാർ; അഹ്‌മദ് കെ, ഷബീർ എം കെ, ലത്തീഫ് കെ കെ, അഷ്‌റഫ് കെ, നാസർ കെ; ജനറൽ സെക്രെട്ടറി ഇസ്മായിൽ വി പി; ജോയിന്റ് സെക്രെട്ടറിമാർ സലീം അലി, റഷീദ് പി കെ, ഹാഷിം അബ്ദുല്ല, അസ്ഹർ കെ, ഇസ്മായിൽ കെ; ട്രഷറർ അബ്ബാസ് ടി പി; ജോയിന്റ് ട്രഷറർ ഹാരിസ് ആർ.
യോഗത്തിൽ പ്രസിഡന്റ് കെ പി മുഹമ്മദ് അധ്യക്ഷത വഹിച്ചു. കമ്മിറ്റി രക്ഷാധികാരി കെ കെ ഉസ്മാൻ യോഗം ഉത്ഘാടനം ചെയ്തു.
മെമ്പർമാരുടെ മക്കളുടെ വിദ്യാഭ്യാസ ഉന്നമനത്തിനു വേണ്ടി “എജു സ്പാർക്” എന്ന പേരിൽ കമ്മിറ്റിയുടെ കീഴിൽ പുതിയ വിദ്യാഭ്യാസ അക്കാദമി രൂപീകരിച്ചു. മജീദ് ഹുദവി മുഖ്യ പ്രഭാഷണവും മുഖ്യ രക്ഷാധികാരി എം പി അബ്ദുല്ല ഹാജി അംഗങ്ങൾക്കുള്ള ഐ ഡി കാർഡ് ലൗഞ്ചിങ്ങും നിർവഹിച്ചു.

