Gulf
യൂത്ത് കോൺഫറൻസിയ സോൺ തല സമാപനം

ഖത്തർ: ‘വിഭവം കരുതണം, വിപ്ലവമാവണം’ എന്ന പ്രമേയത്തിൽ രിസാല സ്റ്റഡി സർക്കിൾ (RSC) 17 രാഷ്ട്രങ്ങളിലെ 1000 യൂണിറ്റുകളിലായി നടത്തി വരുന്ന യൂത്ത് കോൺഫറൻസിയ സമ്മേളനങ്ങൾക്ക് എയർപോർട്ട് സോണിൽ സമാപനം കുറിച്ചു.
പ്രവാസി യുവതയുടെയും വിദ്യാർത്ഥികളുടെയും കലാസാംസ്കാരിക വൈജ്ഞാനിക ഉന്നമനം ലക്ഷ്യം വെച്ച് പ്രവർത്തിക്കുന്ന സംഘമാണ് രിസാല സ്റ്റഡി സർക്കിൾ.
പ്രവാസ ലോകത്ത് 30 വർഷം പൂർത്തിയാക്കുമ്പോൾ വളർച്ചയുടെ വിവിധ ഘട്ടങ്ങളെ അടയാളപ്പെടുത്തി ഗ്ലോബൽതലത്തിൽ 17 രാജ്യങ്ങളിലേക്ക് വ്യാപിച്ചിരിക്കുന്നു.
‘വിഭവം കരുതണം വിപ്ലവമാകണം’ എന്ന ‘ ത്രൈവിംഗ് തേർട്ടി‘ മുത്തതാം വാർഷിക പ്രമേയം വളരെ കാലികപ്രസക്തമാണ്. പ്രകൃതിയിലെ വിഭവങ്ങളും മാനുഷിക വിഭവങ്ങളും കരുതലോടെ പ്രയോഗിക്കാനും അതുവഴി മാനവകുലത്തിനും പ്രപഞ്ചത്തിനും കൈവരേണ്ടുന്ന വിപ്ലവമാണ് ഈ പ്രമേയത്തിലൂടെ ചർച്ച ചെയ്യപ്പെടുന്നത്. മനുഷ്യനുവേണ്ടി സൃഷ്ടിക്കപ്പെട്ട വിഭവങ്ങൾ മനുഷ്യൻ ഉണ്ടാകുന്ന കാലത്തോളം വിനിയോഗിക്കാൻ നമുക്കാവണം എന്ന് സോൺ തലത്തിൽ യൂനിറ്റ് കോൺഫെറെൻസിയകൾ അഭിപ്രായപ്പെട്ടു.
ഈ ആശയത്തെ പ്രാവർത്തികമാക്കുന്ന വിധത്തിൽ വിവിധ പദ്ധതികൾ പൂർത്തീകരിച്ച ശേഷം ഇന്ത്യൻ കൾച്ചറൽ സെന്ററിൽ വെച്ച് നടന്ന മഅമൂറ യൂത്ത് കോൺഫറൻഷിയ, ചന്ദ്രിക ചീഫ് എഡിറ്റർ കമാൽ വരദൂർ ഉദ്ഘാടനം ചെയ്തു. നൗഷാദ് അതിരുമടICF Qatar , മൊയ്‌ദീൻ ഇരിങ്ങല്ലൂർRSC Global , ഹസ്സൻ സഖാഫി ആതവനാട്ICF അസിസിയ ,
കഫീൽ പുത്തൻപള്ളി, മഹറൂഫ് വെളിയംകോട് എന്നിവർ സംസാരിച്ചു. മുഹമ്മദ് ഷക്കീബ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ആസിഫ് പി ലത്തീഫ് സ്വാഗതംവും സജീർ ജൗഹരി നന്ദിയും പറഞ്ഞു.