KERALA
തലശേരി – മാഹി പാലത്തിന്റെ നിർമാണ കമ്പനികൾക്ക് കേന്ദ്ര സർക്കാർ വിലക്ക്

ന്യൂഡൽഹി: നിർമാണത്തിലിരിക്കെ തകർന്ന തലശ്ശേരി-മാഹി പാലത്തിന്റെ നിർമാണ കമ്പനികൾക്ക് കേന്ദ്രസർക്കാരിന്റെ വിലക്ക്. ജി.എച്ച്.വി ഇന്ത്യ, ഇ.കെ.കെ ഇൻഫ്രാസ്ട്രക്ച്ചർ എന്നീ കമ്പനികൾക്കാണ് കേന്ദ്രം വിലക്ക് ഏർപ്പെടുത്തിയത്.
തലശ്ശേരിയിലേയും മാഹിയിലേയും ഗതാഗതക്കുരുക്കിന് പരിഹാരമായി നിർമിക്കുന്ന ബൈപ്പാസിന്റെ അവസാന ഘട്ടത്തിൽ ഇക്കഴിഞ്ഞ ഓഗസ്റ്റിലാണ് പാലം തകർന്ന് വീണത്. കേന്ദ്രം വിലക്കിയ സാഹചര്യത്തിൽ ദേശീയ പാതയുടെ നിർമാണത്തിനും ഇനി ഈ രണ്ട് കമ്പനികളെ ഭാഗമാക്കില്ല.