Connect with us

Crime

ഓപ്പറേഷന്‍ ഡി ഹണ്ടി’ന്റെ ഭാഗമായി നടന്ന പരിശോധനയില്‍ 285 പേര്‍ അറസ്റ്റിലായി.

Published

on

തിരുവനന്തപുരം: ‘ഓപ്പറേഷന്‍ ഡി ഹണ്ടി’ന്റെ ഭാഗമായി സംസ്ഥാന വ്യാപകമായി നടന്ന പരിശോധനയില്‍ 285 പേര്‍ അറസ്റ്റിലായി. 1820 പേരെ പൊലീസ് പരിശോധനയ്ക്ക് വിധേയമാക്കി. 281 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. നിരോധിത മയക്ക് മരുന്നുകളുടെ സംഭരണം, വിപണനം തുടങ്ങിയ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നവരെ പിടികൂടാനാണ് ഓപ്പറേഷന്‍ ഡി ഹണ്ട് എന്ന പേരില്‍ സ്‌പെഷ്യല്‍ ഡ്രൈവ് സംഘടിപ്പിച്ചത്.

മയക്കുമരുന്ന് സൂക്ഷിക്കുന്നയിടത്തെപ്പറ്റി കൃത്യമായ വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് ഇത്തരം കേന്ദ്രങ്ങളില്‍ വ്യാപകമായി റെയ്ഡ് നടത്തുകയായിരുന്നു.

ക്രമസമാധാന എഡിജിപിയും ആന്റി നാര്‍ക്കോട്ടിക് ടാസ്‌ക് ഫോഴ്‌സ് തലവനുമായ എം.ആര്‍ അജിത് കുമാറിന്റെ നേതൃത്വത്തില്‍ പുതുതായി രൂപീകരിക്കപ്പെട്ട റേഞ്ച് ലെവല്‍ എന്‍ഡിപിഎസ് കോ-ഓര്‍ഡിനേഷന്‍ സെല്ലിന്റെ നേതൃത്വത്തിലായിരുന്നു ഓപ്പറേഷന്‍ ഡി ഹണ്ട്.

Continue Reading