Connect with us

KERALA

കേന്ദ്ര അവഗണനയ്‌ക്കെതിരെ കേരളം ഡല്‍ഹിയില്‍ നടത്തുന്ന പ്രതിഷേധ സമരം ആരംഭിച്ചു

Published

on

ന്യൂഡല്‍ഹി: കേന്ദ്ര അവഗണനയ്‌ക്കെതിരെ കേരളം ഡല്‍ഹിയില്‍ നടത്തുന്ന പ്രതിഷേധ സമരം ആരംഭിച്ചു. മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള കേരളത്തില്‍നിന്നുള്ള ഇടത് ജനപ്രതിനിധികളുടെ സംഘം കേരള ഹൗസില്‍നിന്ന് ജന്തര്‍മന്തറിലിൽ പ്രകടനമായെത്തി. തമിഴ്‌നാട് സര്‍ക്കാരിന്റെ പ്രതിനിധിയായി പഴനിവേല്‍ ത്യാഗരാജന്‍ പ്രകടനത്തില്‍പങ്കെടുത്തു.

സി.പി.എം. ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി അടക്കമുള്ളവർ മാര്‍ച്ചില്‍ പങ്കെടുത്തു. ഡി. രാജയും പ്രതിഷേധത്തില്‍ പങ്കെടുക്കുന്നുണ്ട്. ഫെഡറലിസം സംരക്ഷിക്കാന്‍ കേരളത്തിന്റെ പോരാട്ടം എന്ന ബാനര്‍ ഉയര്‍ത്തിയായിരുന്നു മാര്‍ച്ച്.

ജന്തര്‍മന്തറില്‍നിന്ന് സമരം രാം ലീല മൈതാനിയിലേക്ക് മാറ്റാന്‍ നേരത്തെ ഡല്‍ഹി പോലീസ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, പിന്നീട് ജന്തര്‍മന്തറില്‍തന്നെ അനുമതി നല്‍കുകയായിരുന്നു.
കറുത്ത വസ്ത്രം ധരിച്ചാണ് പഴനിവേല്‍ ത്യാഗരാജന്‍ സമരത്തിന് എത്തിയത്. ആര്‍ജെഡി, നാഷണല്‍ കോണ്‍ഫറന്‍സ്, ആം ആദ്മി പാര്‍ട്ടി, ജെഎംഎം, എന്‍സിപി പ്രതിനിധികള്‍ സമരത്തില്‍ പങ്കെടുക്കും.
ഉച്ചയ്ക്ക് ഒരുമണിവരെ സമരം നീണ്ടുനില്‍ക്കും.

Continue Reading