KERALA
സംസ്ഥാന സർക്കാർ പറയുന്നത്ര തുക കേന്ദ്ര സർക്കാർ തരാനില്ല ആ കണക്ക് നിയമസഭയിൽവച്ച് ഞങ്ങൾ പൊളിച്ചതാണ്

തിരുവനന്തപുരം: സംസ്ഥാന സർക്കാർ പറയുന്നത്ര തുക കേന്ദ്ര സർക്കാർ തരാനില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. പ്രതിസന്ധിയുടെ മുഴുവൻ കാരണവും കേന്ദ്ര സർക്കാരല്ലെന്നും അദ്ദേഹം പറഞ്ഞു.
1800 കോടി കേന്ദ്രത്തിൽ നിന്ന് കിട്ടാനുണ്ടെന്ന് പറയുന്നത് നുണയാണ്. പച്ചക്കള്ളമാണ്. ഊതിപ്പെരുപ്പിച്ച കണക്കാണ്. ആ കണക്ക് നിയമസഭയിൽവച്ച് ഞങ്ങൾ പൊളിച്ചതാണ്.’- വി ഡി സതീശൻ പറഞ്ഞു.
മുഖ്യമന്ത്രിയുടെ മകൾ വീണ വിജയനെതിരായ മാസപ്പടി വിവാദത്തെപ്പറ്റിയുള്ള സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ (എസ്.എഫ്.ഐ.ഒ) ടീമിന്റെ പരിശോധന പ്രതിപക്ഷം നിരീക്ഷിച്ചുവരികയാണെന്നും സതീശൻ വ്യക്തമാക്കി. മുഖ്യമന്ത്രിക്കെതിരെയും അന്വേഷണം വേണം. അന്വേഷിക്കാൻ എന്തിനാണ് എട്ടുമാസമെന്നും അദ്ദേഹം ചോദിച്ചു.