Connect with us

Crime

കൊച്ചിയിലെ ബാറിലുണ്ടായ വെടിവെപ്പിൽ രണ്ട് ബാർ ജീവനക്കാർക്ക് വെടിയേറ്റു. ഒരാളുടെ നില ഗുരുതരം

Published

on

കൊച്ചി: കൊച്ചി കത്രിക്കടവിലെ ഇടശേരി ബാറിലുണ്ടായ വെടിവെപ്പിൽ രണ്ട് ബാർ ജീവനക്കാർക്ക് വെടിയേറ്റു. സുജിന്‍ ജോണ്‍സണ്‍, അഖില്‍നാഥ് എന്നിവര്‍ക്കാണ് വെടിയേറ്റത്. ഒരാളുടെ നില ഗുരുതരമാണ് ‘ ബാറിലെ മാനേജര്‍ക്ക് ക്രൂരമായി മര്‍ദനമേറ്റു. തിങ്കളാഴ്ച പുലര്‍ച്ചെ 12 മണിക്കായിരുന്നു ആക്രമണം.

ബാറിലെത്തിയ സംഘം മാനേജർക്കെതിരെ അസഭ്യവർഷം നടത്തുകയും തർക്കത്തിൽ ഏർപ്പെടുകയുമായിരുന്നു. മാനേജറെ അക്രമിച്ച സംഘത്തിനെ തടയാനെത്തിയപ്പോഴായിരുന്നു ജീവനക്കാർക്ക് വെടിയേറ്റത്.

വെടിയുതിര്‍ത്തശേഷം പ്രതികള്‍ കാറില്‍ കയറി കടന്നുകളയുകയായിരുന്നു. വെടിയേറ്റവരിൽ ഒരാൾ നിലവില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിസയിലാണ്. ഇദ്ദേഹത്തെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. പ്രതികള്‍ക്കായി പോലീസ് തിരച്ചിൽ ആരംഭിച്ചു.

Continue Reading