Crime
വയനാട്ടിൽ ഒരാൾ കൂടി കാട്ടാന അക്രമത്തിൽ മരിച്ചു. നാളെ വയനാട്ടിൽ ഹർത്താൽ

മാനന്തവാടി: വയനാട്ടിൽ ഒരാഴ്ചക്കിടെ കാട്ടാന ആക്രമത്തിൽ രണ്ട് പേർക്ക് ജീവൻ നഷ്ടമായി. കാട്ടാന ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ കുറുവാ ദ്വീപ് ഇക്കോ ടൂറിസം ജീവനക്കാരന്‍ പാക്കം തിരുമുഖത്ത് തേക്കിന്‍കൂപ്പില്‍ വെള്ളച്ചാലില്‍ പോളാണ് (52) ഇന്ന് മരിച്ചത് ” ഇന്ന് കാലത്ത് ആന അക്രമിച്ച പോളിനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും അദ്ദേഹം മരിച്ചു. 3.25-ഓടെയാണ് മരിച്ചത്. വനംവകുപ്പിന്റെ കീഴിലുള്ള ഇക്കോടൂറിസം കേന്ദ്രത്തിലെ വനംസംരക്ഷണ സമിതി ജീവനക്കാരനാണ് വി.പി. പോള്‍.
സംഭവത്തിൽ പ്രതിഷേധിച്ച് നാളെ യു.ഡി.എഫ് വയനാട്ടിൽ ഹർത്താലിന് ആഹ്വാനം ചെയ്തു. ഇതിന് പിന്നാലെ എൽ.ഡി.എഫും ഹർത്താലിന് ആഹ്വാനം ചെയ്തു.
കുറുവാ ദ്വീപിലേക്കുള്ള വനപാതയില്‍ ചെറിയാമല ജങ്ഷനില്‍വെച്ചാണ് ജോലിക്കിടെ പോളിനെ കാട്ടാന ആക്രമിച്ചത്. വെള്ളിയാഴ്ച രാവിലെ 9.30ഓടെയാണ് സംഭവം. കുറുവാ ദ്വീപ് വനസംരക്ഷണ സമിതി ജീവനക്കാരനായ പോള്‍ ജോലിക്കു പോകുന്ന വഴി കാട്ടാന കൂട്ടത്തിന് മുന്നില്‍പ്പെടുകയായിരുന്നു. തുടര്‍ന്ന് ഭയന്നോടിയപ്പോള്‍ കമിഴ്ന്ന് വീണെന്നും പിന്നാലെ വന്ന കാട്ടാന ചവിട്ടിയെന്നുമാണ് പോള്‍ പറയുന്നത്. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ സഹപ്രവര്‍ത്തകരാണ് പോളിനെ ആശുപത്രിയിലെത്തിച്ചത്. പോളിൻ്റെ മൃതദേഹം നാളെ പോസ്റ്റ്മോർട്ടം ചെയ്യും.
ആനക്കൂട്ടത്തില്‍ ഒന്നും ഒരാന പോളിന് നേരെപാഞ്ഞടുത്തുവന്ന് ആക്രമിക്കുകയായിരുന്നു. ഭന്നോടിയെങ്കിലും പുറകേയെത്തിയ കാട്ടാന വീണുപോയ പോളിന്റെ നെഞ്ചില്‍ ചവിട്ടുകയായിരുന്നു. പോളിന്റെ വാലിയെല്ലുകളുള്‍പ്പെടെ തകര്‍ന്നിരുന്നു. സമീപത്ത് ജോലി ചെയ്യുകയായിരുന്ന തൊഴിലുറപ്പ് തൊഴിലാളികള്‍ പോളിന്റെ നിലവിളി കേട്ട് ഓടിയെത്തി, ബഹളം വെച്ചാണ് കാട്ടാനയെ ഓടിച്ചത്.