Crime
വീണാ വിജയന് കനത്ത തിരിച്ചടി. വീണ നല്‍കിയ ഹര്‍ജി കര്‍ണാടക ഹൈക്കോടതി തള്ളി.

ബെംഗളൂരു: മാസപ്പടി വിവാദത്തില്‍ മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയന് കനത്ത തിരിച്ചടി. സ്വകാര്യ കരിമണല്‍ കമ്പനിയുമായുള്ള ഇടപാടുകളില്‍ സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസ് (എസ്.എഫ്.ഐ.ഒ.) അന്വേഷണം തടയണമെന്നാവശ്യപ്പെട്ട് വീണാ വിജയന്‍ നല്‍കിയ ഹര്‍ജിയ കര്‍ണാടക ഹൈക്കോടതി തള്ളി. അന്വേഷണം തടഞ്ഞുള്ള ഇടക്കാല ഉത്തരവ് അനുവദിക്കണമെന്നായിരുന്നു വീണാ വിജയന്റെ ആവശ്യം. എന്നാൽ കോടതി ഇക്കാര്യത്തിൽ ഇടപെടാതെ തള്ളുകയായിരുന്നു.
വീണാ വിജയന്‍ ഡയറക്ടറായ എക്‌സാലോജിക് സൊലൂഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ്, കൊച്ചിന്‍ മിനറല്‍സ് ആന്‍ഡ് റൂട്ടയില്‍ ലിമിറ്റഡ്, കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ ഡിവലപ്മെന്റ് കോര്‍പ്പറേഷന്‍ ലിമിറ്റഡ് എന്നിവര്‍ക്കെതിരേയാണ് 2013-ലെ കമ്പനീസ് ആക്ട് 212 ഒന്ന്(എ), ഒന്ന് (സി) വകുപ്പുകള്‍ പ്രകാരം സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസ് അന്വേഷണത്തിന് ഉത്തരവിട്ടിരുന്നത്.
ഇനി വീണ വിജയനെ ചോദ്യം ചെയ്യാൻ വിളിപ്പിക്കാനും അറസ്റ്റിന് സാധ്യതയും തള്ളിക്കളയാൻ കഴിയില്ല .ഇതിനൊക്കെ അധികാരമുള്ള ഏജൻസിയാണ് എസ്.എഫ്.ഐ. ഒ . അതിനാൽ തന്നെ സി.പി.എം നേതൃത്വത്തിനും മുഖ്യമന്ത്രിക്കും ഇന്നത്തെ വിധി കനത്ത തിരിച്ചടിയാണ് നൽകിയത്