Connect with us

NATIONAL

ദേശീയ പണിമുടക്കിൽ പൊതു ഗതാഗതം ഉണ്ടാകില്ലെന്ന് സമരസമിതി

Published

on



തിരുവനന്തപുരം: നവംബര്‍ 26 വ്യാഴാഴ്ച നടക്കുന്ന ദേശീയ പണിമുടക്കില്‍ വ്യാപാര സ്ഥാപനങ്ങള്‍ തുറക്കില്ലെന്ന് സംയുക്ത സമരസമിതി. പൊതുഗതാഗതം ഉണ്ടാകില്ലെന്നും സമരസമിതി അറിയിച്ചു.


അതേസമയം പാല്, പത്രം, ടൂറിസം ഉള്‍പ്പെടെയുള്ള അവശ്യ സേവനങ്ങള്‍ പണിമുടക്കില്‍ നിന്ന് ഒഴിവാക്കും. തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടുത്തില്ലെന്നും സമരസമിതി അറിയിച്ചു.


കേന്ദ്ര സര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങള്‍ക്കെതിരായാണ് നവംബര്‍ 26ന് ദേശീയ പണിമുടക്ക് ആഹ്വാനം ചെയ്തിരിക്കുന്നത്. ഐഎന്‍ടിയുസി, സിഐടിയു ,എഐടിയുസി അടക്കമുള്ള 10 സംഘടനകളാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്. സംസ്ഥാനത്ത് ഒരുകോടി അറുപത് ലക്ഷം പേര്‍ പണിമുടക്കില്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷയെന്ന് ട്രേഡ് യൂണിയന്‍ നേതാക്കള്‍ അറിയിച്ചു.

Continue Reading