Connect with us

Crime

കിഫ് ബി യുടെ മസാല ബോണ്ടിൽ ഇ.ഡി. അന്വേഷണം ആരംഭിച്ചു

Published

on


തിരുവനന്തപുരം: കിഫ്ബിയുടെ മസാല ബോണ്ടുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) അന്വേഷണം തുടങ്ങി. ഇതുമായി ബന്ധപ്പെട്ട് വിശദാംശങ്ങൾ തേടികൊണ്ടാണ് ഇഡി ആർബിഐയ്ക്ക് കത്ത് നൽകിയത്.

സിആന്റ്എജി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഇഡിയുടെ നടപടി. കിഫ്ബിയുടെ കടമെടുപ്പ് സർക്കാരിന് ഇതുവരെ 3100 കോടി രൂപയുടെ ബാധ്യതയുണ്ടാക്കിയതായി സിഎജിയുടെ റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. ഇതുസംബന്ധിച്ചാണ് ഇപ്പോൾ ഇഡി അന്വേഷിക്കുന്നത്. ഫെമ നിയമത്തിന്റെ ലംഘനം നടന്നിട്ടുണ്ടോ എന്നതാണ് പ്രധാനമായും ഇഡി പരിശോധിക്കുന്നത്.

മസാല ബോണ്ട് ഭരണഘടനാ വിരുദ്ധമാണെന്നും സിഎജി റിപ്പോർട്ടിൽ പറഞ്ഞിരുന്നു. എന്നാൽ റിപ്പോർട്ടിലെ ചില പേജുകൾ പിന്നീട് എഴുതിച്ചേർത്തതാണെന്നും ഭരണഘടനാ വിരുദ്ധമായി ഒന്നുമില്ലെന്നുമായിരുന്നു സർക്കാരിന്റെ മറുവാദം. ഇതോടെ കിഫ് ബി യും ഇ.ഡിയുടെ അന്വേഷണ പരിധിയിലായി.

Continue Reading