Crime
താനൂരിൽ പിഞ്ചു കുഞ്ഞിനെ കൊലപ്പെടുത്തി കുഴിച്ചു മൂടിയ മാതാവ് അറസ്റ്റിൽ

താനൂരിൽ പിഞ്ചു കുഞ്ഞിനെ കൊലപ്പെടുത്തി കുഴിച്ചു മൂടിയ മാതാവ് അറസ്റ്റിൽ
മലപ്പുറം: താനൂരിൽ മൂന്നു ദിവസം പ്രായമായ കുഞ്ഞിനെ കൊലപ്പെടുത്തി കുഴിച്ചു മൂടിയ മാതാവ് അറസ്റ്റിൽ. കോഴിക്കോട് മെഡിക്കൽ കോളെജ് ആശുപത്രിയിലായിരുന്നു യുവതിയുടെ പ്രസവം.
കഴിഞ്ഞ ദിവസമാണ് യുവതി വീട്ടിൽ മടങ്ങിയെത്തിയത്. ഭർത്താവുമായി പിരിഞ്ഞ് സ്വന്തം വീട്ടിൽ കഴിയുകയായിരുന്നു. വ്യാഴാഴ്ച രാവിലെ മൃതദേഹം പോസ്റ്റ്മാർട്ടം നടത്തുമെന്ന് താനൂർ പൊലീസ് അറിയിച്ചു.