Connect with us

KERALA

മത്സരിക്കാന്‍  ഇറങ്ങേണ്ടി വന്നാൽ താൻ  ഇറങ്ങുക തന്നെ ചെയ്യുമെന്ന് കെ.സുധാകരൻ

Published

on

തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാന്‍  ഇറങ്ങേണ്ടി വന്നാൽ താൻ  ഇറങ്ങുക തന്നെ ചെയ്യുമെന്ന്  കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ. കണ്ണൂരിൽ കെ.സുധാകരൻ തന്നെ മത്സരത്തിനിറങ്ങുമെന്ന അഭ്യൂഹം ശക്തമായിരിക്കെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. ‘‘ഞാൻ ഇറങ്ങേണ്ടി വന്നാൽ ഇറങ്ങും. എന്നാൽ എംപി സ്ഥാനത്തേക്കു മത്സരിക്കാൻ എനിക്കു ആഗ്രഹമില്ലെന്നും പാർട്ടിയുടെ അധ്യക്ഷ സ്ഥാനത്തിരിക്കാനാണ് ഇഷ്ടമെന്നും അറിയിക്കേണ്ടവരെയെല്ലാം അറിയിച്ചിട്ടുണ്ട്. ഞാനും പ്രതിപക്ഷ നേതാവും തമ്മിൽ പ്രശ്നങ്ങളുണ്ടെന്നതു മാധ്യമ സൃഷ്ടിയാണ്. ഞാനും സതീശനും തമ്മിൽ അഭിപ്രായ വ്യാത്യാസമൊന്നുമില്ല. ഞാൻ പറയുന്ന അഭിപ്രായങ്ങളോട് അദ്ദേഹത്തിന് വിയോജിപ്പുണ്ടാകാം. അതു ജനാധിപത്യ വീക്ഷണത്തിന്റെ ഭാഗമാണ്. അത് ഐക്യകുറവിന്റെ ലക്ഷണമല്ലെന്നും സുധാകരൻ പറഞ്ഞു.

Continue Reading