Connect with us

Crime

ഛത്തീസ്ഗഡിൽ ബിജെപി നേതാവിനെ മാവോയിസ്റ്റുകൾ വധിച്ചു

Published

on

റായ്പൂർ: ഛത്തീസ്ഗഡിലെ ബിജാപൂർ ജില്ലയിൽ ബിജെപി നേതാവിനെ മാവോയിസ്റ്റുകൾ വധിച്ചു. ജനപഥ് പഞ്ചായത്ത് അംഗമായ ത്രിപാഠി കട്‌ല എന്നയാളാണ് കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം. കല്യാണ ചടങ്ങിൽ പങ്കെടുത്ത് മടങ്ങി വരവേ ആയുധങ്ങളുമായെത്തിയ സംഘം ത്രിപാഛി കട്‌ലയെ ആക്രമിക്കുകയായിരുന്നു.

ഗുരുതരമായി പരുക്കേറ്റ ത്രിപാഠി കട്‌ല ആശുപത്രിയിലേക്കുള്ള വഴിമധ്യേ മരിച്ചു. കഴിഞ്ഞ വർഷം ഛത്തീസ്ഗഡിൽ 7 പേർ മാവോയിസ്റ്റുകളുടെ ആക്രണമണത്തിൽ മരിച്ചിരുന്നു. ഈ വർഷം ഛത്തീസ്ഗ‌ഡിൽ കൊല്ലപ്പെടുന്ന ആദ്യത്തെ ബിജെപി നേതാവാണ് ത്രിപാഠി കട്‌ല.

Continue Reading