Connect with us

KERALA

സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയുടെ ചുമതല ടി.വി. രാജേഷിന്

Published

on

കണ്ണൂർ: സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയുടെ ചുമതല സംസ്ഥാന കമ്മിറ്റി അംഗവും മുൻ എംഎൽഎയുമായ ടി.വി. രാജേഷിന്. എംവി ജയരാജന്‍ ലോക്‌സഭാ സ്ഥാനാര്‍ഥിയായ സാഹചര്യത്തിലാണ് പുതിയ മാറ്റം.

ഇന്നു ചേര്‍ന്ന പാര്‍ട്ടി ജില്ലാ സെക്രട്ടേറിയറ്റ്, ജില്ലാ കമ്മിറ്റി യോഗങ്ങളാണ് ടി.വി. രാജേഷിനു ചുമതല നല്‍കാന്‍ തീരുമാനിച്ചത്. താല്‍ക്കാലിക ചുമതലാണ് രാജേഷിനു നല്‍കിയിട്ടുള്ളത്. ടി.വി. രാജേഷ് ഇടക്കാലത്ത് പയ്യന്നൂർ ഏരിയ സെക്രട്ടറിയുടെ ചുമതല വഹിച്ചിരുന്നു.

Continue Reading