Connect with us

KERALA

പൊലീസ് നിയമത്തിലെ ഭേദഗതിക്കെതിരെ കെ. സുരേന്ദ്രൻ ഹൈക്കോടതിയിലേക്ക്

Published

on

തിരുവനന്തപുരം: പൊലീസ് നിയമത്തിലെ ഭേദഗതിക്കെതിരെ ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങി ബിജെപി. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രനാണ് ഹർജി നൽകുക. പൗരാവകാശത്തിനെ മേലുള്ള കടന്നുകയറ്റമാണ് ഇതെന്നാണ് ഹർജിയിൽ ഉന്നയിക്കുന്നത്. സൈബർ ആക്രമണങ്ങളും സാമൂഹ്യ മാധ്യമങ്ങളിലെ വ്യക്തിഹത്യയും തടയുന്നതിനായാണ് പൊലീസ് നിയമത്തിലെ 118 (എ) വകുപ്പാണ് ഭേദഗതി ചെയ്തത്.എന്നാൽ ഭേദഗതി വ്യക്തിസ്വാതന്ത്ര്യത്തിലും മാധ്യമ സ്വാതന്ത്ര്യത്തിലുമുള്ള കടന്നു കയറ്റമാണെന്ന് വ്യാപകമായ വിമർശനം ഉയർന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് ബിജെപി കോടതിയെ സമീപിക്കുന്നത്

Continue Reading