Connect with us

Gulf

മനത്താമ്പ്ര അനുസ്മരണവും യാത്രയയപ്പും സംഘടിപ്പിച്ചു

Published

on

ദോഹ:കെ.എം.സി.സി. ഖത്തർ വില്യാപ്പള്ളി പഞ്ചായത്ത് പ്രസിഡണ്ടായിരിക്കെ മരണപ്പെട്ട മനത്താംമ്പ്ര കുഞ്ഞമ്മദ് ഹാജിയുടെ അനുസ്മരണവും ദീർഘകാല പ്രവാസിയും കെ.എം.സി.സി. നേതാവുമായ പി.കെ ഹാഷിമിനുള്ള യാത്രയയപ്പും തുമാമയിലെ കെ.എം.സി.സി. ഹാളിൽ നടന്നു. സംസ്ഥാന പ്രസിഡന്റ് ഡോ. അബ്ദുൽ സമദ് ഉദ്ഘാടനം ചെയ്തു.

വില്യാപ്പള്ളി പഞ്ചായത്ത് കെ.എം.സി.സി. പ്രസിഡണ്ട്  തിയ്യാറമ്പത്ത് കുഞ്ഞമ്മദ് അധ്യക്ഷത വഹിച്ചു. പ്രഭാഷകനും മുസ്ലിം യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡണ്ടുമായ അഡ്വ. ഷിബു മീരാൻ മുഖ്യ പ്രഭാഷണം നടത്തി. വരാനിരിക്കുന്ന പാർലമെന്റ് തെരഞ്ഞെടുപ്പിൽ ഇന്ത്യയുടെ ജനാധിപത്യത്തിനും മതേതരത്വത്തിനുമുള്ള വീണ്ടെടുപ്പിനായി ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള
ഇന്ത്യ മുന്നണിയെ വിജയിപ്പിക്കണമെന്ന് അദ്ദേഹം പറഞ്ഞു.

മാധ്യമപ്രവർത്തകൻ പി.വി.എ. നാസർ അനുസ്മരണ പ്രഭാഷണം നടത്തി.ലീഗ് സംസ്കാരത്തെ എല്ലാ അർത്ഥത്തിലും ഉൾകൊണ്ട പ്രവർത്തകനായിരുന്നു മനതബ്ര എന്ന് അദ്ദേഹംപറഞ്ഞു.ഉപദേശക സമിതി വൈസ് ചെയർമാൻ എസ്.എ.എം ബഷീർ, ടിടി കുഞ്ഞമ്മദ്, എൻ.പി അബ്ദുൽ ഗഫൂർ, യൂനുസ് രാമത്ത് തുടങ്ങിയവർ പ്രസംഗിച്ചു. ഫൈസൽ അരോമ, അത്തീഖ് റഹ്മാൻ, എസ്.എ.എം. ബഷീർ തുടങ്ങിയവർ ഉപഹാര വിതരണം നടത്തി. പി കെ ഹാഷിം യാത്രയപ്പിന് മറുപടി പ്രസംഗം നടത്തി. പി കെ ഹാഷിമിന് പഞ്ചായത്തിന്റെ പ്രതേക ഉപഹാരം പ്രസിഡന്റ്‌ തിയ്യാറമ്പത് കുഞ്ഞമ്മദ് നൽകി.ഡോ. കെ.എം. ബഹാഉദ്ദീൻ ഹുദവി പ്രാർത്ഥനക്ക് നേതൃത്വം നൽകി. സംസ്ഥാന ഭാരവാഹികളായ അൻവർ ബാബു വടകര, അജ്മൽ നബീൽ, സൽമാൻ എളയടം തുടങ്ങിയവർ സംബന്ധിച്ചു.

സ്നേഹ സുരക്ഷാ പദ്ധതി ക്യാമ്പയിനിൽ മികച്ച നേട്ടത്തിന് നേതൃത്വം നൽകിയ പഞ്ചായത്ത് സ്നേഹ സുരക്ഷ വിംഗ് ഭാരവാഹികളായ പി.പി നാസർ,  സൽമാൻ മുണ്ടിയാട്ട് എന്നിവർക്കുള്ള ഉപഹാരം  ഷബീർ മേമുണ്ട,അബ്ദുൽ ലത്തീഫ് തിരുവോത്ത് എന്നിവർ കൈമാറി. സീറോ ബാലൻസ് ക്യാമ്പയിൻ വിജയികളായ റംഷാദ് തയ്യുള്ളതിൽ അബ്ദുല്ലത്തീഫ് കുനിയിൽ ഹനീഫ മുയോട്ടുതാഴ എന്നിവർക്ക്  മർസൂഖ് ശരീഫ് ദാർ, നസീർ പി പി കെ,ഷാനിബ് വാരിപറമ്പത്ത് എന്നിവരും ഉപഹാരം നൽകി.S S P കോ -ഓർഡിനേറ്റർമാർകുള്ള സർട്ടിഫിക്കറ്റ് ഫസൽ റഹ്മാൻ മേമുണ്ട ഷിബു മീരാനിൽ നിന്നും ഏറ്റു വാങ്ങി. മുതിർന്ന കോ -ഓർഡിനേറ്ററായ ഇബ്രാഹിം കക്കുളങ്ങരയ്ക്ക് കെഎം നാസർ സർട്ടിഫിക്കറ്റ് നൽകി.

കുറ്റിയാടി മണ്ഡലം ബാഡ്മിന്റൽ ടൂർണമെന്റൽ പഞ്ചായത്തിൽ നിന്നും പ്രതിനിധികരിച്ചവരായ റമീസ് പുത്തൂർ,അൻവർ മാനാരി,റഫീഖ് റഫീഖ് മൻസിൽ,റഹീസ് പുത്തൂർ,അജ്മൽ മാനാരി എന്നിവർക്കുള്ള ഉപഹാരം പഞ്ചായത്ത്‌ ഭാരവാഹികളായ ജാഫർ മേയന,അബ്ദുള്ള മീത്തലെ പുത്തലത്,റാഷിദ്‌ കുന്നോത്ത്,സമീർ വി ഇ കെ,നബീൽ ഷെരിഫ്ദാർ എന്നിവർ നൽകി.

സിയാദ് വാഫി ഖിറാഅത്ത് നടത്തി, മുഹമ്മദലി സ്വാഗതവും, ശുഐബ് കുറ്റിയിൽ നന്ദിയും പറഞ്ഞു.

Continue Reading