Connect with us

Gulf

കെ എഫ് എ സീസൺ 3 ചാമ്പ്യൻഷിപ്പ് സി.ടി.ടി യുണൈറ്റഡ് മടവൂർ ജേതാക്കൾ

Published

on

ദോഹ :-ഫെബ്രുവരി 29 മാർച്ച്‌ 01 തിയ്യതികളിൽ മൈദർ സ്പോർട്സ് ക്ലബ്ബിൽ വെച്ചു നടന്ന സെവെൻസ് ഫുട്ബോൾ ടൂർണമെന്റിന് ഗംഭീര പര്യവസാനം.കഴിഞ്ഞ രണ്ട് ദിവസങ്ങളായി മൈദർ സ്പോർട്സ് ക്ലബ്ബിൽ നടന്ന കെഎഫ്എ ഫുട്ബോൾ ടൂർണ്ണമെന്റ് കലാ കായിക ആസ്വാദകർക്ക് ലഭിച്ച ഒരു വിരുന്നായിരുന്നു.
സൂഖ് അൽ ബലാദി, അൽ സുൽത്താൻ മെഡിക്കൽ സെന്റർ, ഫോർഡ് ട്രക്ക് , ഫോർഡ് കാർ എന്നീ സ്ഥാപനങ്ങൾ മെയിൻ സ്പോൺസർമാരായി നടത്തിയ ഫുട്ബോൾ ടൂർണ്ണമെന്റും കലാസാംസ്കാരിക പരിപാടികളും ഒന്നിനൊന്ന് മികച്ചതായിരുന്നു

.

16 ടീമുകൾ മാറ്റുരച്ച ഫുട്ബോൾ മത്സരത്തിൽ കലാശ കളിക്ക് അർഹരായത് സി ടി ടി യുണൈറ്റഡ് മടവൂരും വഖാസ് എ എഫ് സി യുമായിരുന്നു.
വളരെ മനോഹരമായ കളി ഇരു ടീമുകളും കാഴ്ചവെച്ചു എങ്കിലും മറുപടിയില്ലാത്ത രണ്ടു ഗോളുകൾക്ക് സി സി ടി യുണൈറ്റഡ് മടവൂർ ജേതാക്കളാവുകയായിരുന്നു.

കളിക്കിടെ നടന്ന മാർച്ച് പാസ്റ്റിൽ ചെറിയ കുട്ടികളും മുതിർന്നവരും സംഘാടകരും അണി നിരന്നു . അകമ്പടിയായി ദഫ്മുട്ടും ഒപ്പനയും ഖത്തർ മഞ്ഞപ്പടയുടെ അകമ്പടി മേളവും മാർച്ച് പാസ്റ്റിന് കൊഴുപ്പേകി .

ടൂർണമെന്റിന്റെ ഔപചാരിക ഉത്ഘാടനം കെഎംസിസി സംസ്ഥാന പ്രസിഡണ്ട് ഡോക്ടർ അബ്ദുസ്സമദ്
നിർവ്വഹിച്ചു. ഇന്ത്യൻ സ്പോർട്സ് സെന്റർ പ്രെസിഡന്റ് ഇ പി അബ്ദുറഹിമാൻ മുഖ്യാതിഥി ആയിരുന്നു . കെ കെ എ കരീം ആധ്യക്ഷത വഹിച്ചു .

സ്പോൺസർമാരായ VOT അബ്ദുറഹ്മാൻ(മാനേജിങ് ഡയറക്ടർ അൽ സുൽത്താൻ മെഡിക്കൽ സെന്റർ , മുഹമ്മദ്‌ അഫ്നാസ് ( ഫോർഡ് ട്രക്ക്, ഫോർഡ് കാർ) മറ്റു സ്ഥാപനങ്ങളുടെ പ്രതിനിധികളും നേതാക്കന്മാരും ആശംസകൾ നേർന്നു.

സന്ദർശനാർത്ഥം ദോഹയിലെത്തിയ കെ സി എൻ അഹമ്മദ് കുട്ടി , കെ കെ ഹംസ , മുഹമ്മദ് പി പി കരുവൻ പൊയിൽ, ഒ പി മജീദ്. എന്നിവരും വി ടി ഫൈസൽ , അഡ്വ. സകരിയ വാവാട് തുടങ്ങിയവരും സന്നിഹിതരായിരുന്നു .

ജനറൽ
സെക്രട്ടറി ബഷീർ ഖാൻ സ്വാഗതവും കെ കെ അബ്ദുസ്സമദ് നന്ദിയും പറഞ്ഞു

സീനിയർ നേതാക്കളായ മണ്ണങ്കര അബ്ദുറഹിമാൻ, പി എസ്‌ അസ്ഹർ അലി, അസീസ് പ്രാവിൽ , കെ എഫ് എ ഭാരവാഹികളായ ആബിദീൻ വാവാട് , സുഹൈൽ കെ പി , നൗഫൽ കെ പി , നാഫി കെ പി തുടങ്ങിയവർ നേതൃത്വം നൽകി

Continue Reading