Connect with us

KERALA

വിവാദമായ പോലീസ് ആക്ട് പിൻവലിച്ചെന്ന് സർക്കാർ കോടതിയെ അറിയിച്ചു

Published

on

കൊച്ചി : വിവാദമായ പൊലീസ് ആക്‌ട് പിന്‍വലിച്ചെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. പൊലീസ് ആക്ടിനെതിരെ സമര്‍പ്പിച്ച പൊതുതാല്‍പ്പര്യ ഹര്‍ജികള്‍ പരി​ഗണിക്കുമ്പോഴാണ് സര്‍ക്കാര്‍ ഇക്കാര്യം കോടതിയെ അറിയിച്ചത്. ഇക്കാര്യം വ്യക്തമാക്കി വിശദമായ റിപ്പോര്‍ട്ട് നല്‍കാന്‍ കോടതി സര്‍ക്കാരിന് നിര്‍ദേശം നല്‍കി.

പൊലീസ് നിയമഭേ​ദ​ഗതി സര്‍ക്കാര്‍ പിന്‍വലിച്ചു. ഇതിനായുള്ള നടപടിക്രമങ്ങള്‍ സ്വീകരിച്ചുവരികയാണെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. അപ്പോഴാണ് ഇക്കാര്യങ്ങളെല്ലാം ചൂണ്ടിക്കാട്ടി വിശദമായ റിപ്പോര്‍ട്ട് നല്‍കാന്‍ സര്‍ക്കാരിനോട് കോടതി ആവശ്യപ്പെട്ടത്. കഴിഞ്ഞ ദിവസം കേസ് പരി​ഗണിച്ചപ്പോള്‍ 118 എ ആക്‌ട് പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്യില്ലെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു.

ബിജെപി അധ്യക്ഷന്‍ കെ സുരേന്ദ്രന്‍, ആര്‍എസ്പി നേതാവ് എന്‍കെ പ്രേമചന്ദ്രന്‍, ഷിബു ബേബിജോണ്‍ തുടങ്ങിയ പ്രതിപക്ഷ നേതാക്കളാണ് പൊലീസ് നിയമഭേദ​ഗതിക്കെതിരെ ഹൈക്കോടതിയെ സമീപിച്ചത്. രണ്ടാഴ്ചയ്ക്ക് ശേഷം കേസ് കോടതി വീണ്ടും പരി​ഗണിക്കും. ഇന്നലെ വൈകീട്ട് ചേര്‍ന്ന അടിയന്തര മന്ത്രിസഭായോ​ഗമാണ് വിവാദമായ പൊലീസ് ഭേദ​ഗതി ഓര്‍ഡിനന്‍സ് പിന്‍വലിക്കാന്‍ തീരുമാനിച്ചത്

Continue Reading