Connect with us

Crime

ശിവ ശങ്കറിന്റെ പദവികൾ കസ്റ്റഡി അപേക്ഷയിൽ ഉൾക്കൊള്ളിക്കാത്തതിന് കസ്റ്റംസിന് കോടതിയുടെ വിമർശനം

Published

on

കൊച്ചി: ശിവശങ്കർ വഹിച്ച ഉന്നത പദവികൾ കസ്റ്റഡി അപേക്ഷയിൽ ഉൾക്കൊള്ളിക്കാത്തതിൽ കസ്റ്റംസിനെതിരെ രൂക്ഷ വിമർശനവുമായി കോടതി. ശിവശങ്കർ നിരവധി ഉന്നത പദവികൾ വഹിച്ചയാളാണ്. എന്തുകൊണ്ട് അതൊന്നും രേഖപ്പെടുത്താതെ അച്ഛന്റെ പേര് മാത്രം സൂചിപ്പിച്ചതെന്നും എന്തിനാണ് അക്കാര്യങ്ങൾ രേഖപ്പെടുത്തുന്നതിൽ മടിയെന്നും കോടതി ചോദിച്ചു.

അന്വേഷണം ഉദ്യോഗസ്ഥൻ ഇക്കാര്യങ്ങളിൽ മറുപടി പറയണം. എന്തിനാണ് കസ്റ്റഡിയിൽ വേണമെന്ന് കൂടി അപേക്ഷയിൽ പറയണമെന്നും കോടതി ആവശ്യപ്പെട്ടു.

നിരവധി തവണയായി അന്വേഷണം നടക്കുന്നു. പതിനൊന്നാം മണിക്കൂറിൽ അറസ്റ്റിന് പ്രേരിപ്പിച്ച ഘടകമെന്താണെന്നും കോടതി ചോദിച്ചു. സ്വപ്നയുടെയും മറ്റു പ്രതികളുടേയും മൊഴിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റെന്നാണ് കസ്റ്റംസ് ഇതിന് നൽകിയ മറുപടി. മാധവൻ നായരുടെ മകൻ എന്നു മാത്രമാണ് ശിവശങ്കറിനെ കുറിച്ച് കസ്റ്റംസ് കസ്റ്റഡി അപേക്ഷയിൽ സൂചിപ്പിച്ചിരുന്നത്.

Continue Reading