Connect with us

HEALTH

കൊറോണ വൈറസിനോട് സാമ്യമുള്ള വൈറസിനെ ഗവേഷകർ കണ്ടെത്തി

Published

on

ടോക്യോ :  കൊറോണ വൈറസിനോട് ബന്ധമുള്ള വൈറസിനെ ഗവേഷകര്‍ കണ്ടെത്തി. കമ്പോഡിയയിലെ ഫ്രീസറില്‍ സൂക്ഷിച്ച കുതിരലാട വവ്വാലിലാണ് ഒന്ന് കണ്ടെത്തിയത്. ഫ്രീസറില്‍ വെച്ച വവ്വാലില്‍ തന്നെ ഇത്തരമൊരു വൈറസ് ജപ്പാനിലെ ഗവേഷകരും കണ്ടെത്തിയിട്ടുണ്ട്.

ശാസ്ത്ര ജേണലായ നേച്വര്‍ ആണ് ഇത് റിപ്പോര്‍ട്ട് ചെയ്തത്. നിലവിലെ കൊറോണ വൈറസിന്റെ അടുത്ത ബന്ധുക്കളെന്ന് ആദ്യമായി തിരിച്ചറിഞ്ഞ വൈറസുകള്‍ കൂടിയാണിവ. മാത്രവുമല്ല കൊറോണ വൈറസിന്റെ പ്രഭവ കേന്ദ്രമായ ചൈനക്ക് പുറത്താണ് ഇവ കണ്ടെത്തിയതും.

കൊറോണവൈറസുമായി 97 ശതമാനം ജനിതക ഘടന പുതിയ വൈറസുകള്‍ പങ്കുവെക്കുമെന്നാണ് ഗവേഷകര്‍ കരുതുന്നത്. ഇതോടെ ഇവയുടെ പ്രഭവകേന്ദ്രം അറിയാന്‍ സാധിക്കും. നിലവിലെ കൊറോണവൈറസ് ഉത്ഭവിച്ചത് വവ്വാലില്‍ നിന്നോ ഈനാംപേച്ചിയില്‍ നിന്നോ ആകാമെന്നാണ് ഗവേഷകര്‍ പറയുന്നത്.


Continue Reading