Gulf
ഇൻകാസ് ഖത്തർ:-യൂത്ത് വിംഗ് രൂപീകരിച്ചു

ഖത്തർ: കഴിഞ്ഞ രണ്ട് പതിറ്റാണ്ടിലധികമായി ഖത്തറിലെ സാമൂഹ്യ -സാംസ്‌കാരിക രംഗത്ത് പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന ഇൻകാസ് ഖത്തർ സെൻട്രൽ കമ്മിറ്റിയുടെ പുതിയ യൂത്ത് വിംഗ് ഭാരവാഹികളെ പ്രഖ്യാപിച്ചു. ഇൻകാസ് സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡന്റ് വി എസ് അബ്ദുൾ റഹ്മാന്റെ അധ്യക്ഷതയിൽ നടന്ന പ്രഖ്യാപന യോഗം ഇൻകാസ് ഉപദേശക സമിതി അംഗം അബ്രഹാം കെ ജോസഫ് ഉദ്ഘാടനം ചെയ്തു.
ഏതൊരു സമൂഹത്തിന്റെയും ശക്തിയും കരുത്തും യുവാക്കളാണെന്നും, ഇൻകാസിനും പൊതുവെ ഖത്തറിലെ ഇന്ത്യൻ സമൂഹത്തിനും പുത്തനുണർവ് പകരാൻ ഇൻകാസ് യൂത്ത് വിംഗിന് സാധിക്കുമെന്നും അദ്ദേഹം ഉദ്‌ഘാടന പ്രസംഗത്തിൽ പറഞ്ഞു.
ഇൻകാസ് ഉപദേശക സമിതി അംഗം കെ വി ബോബൻ ഇൻകാസ് യൂത്ത് വിംഗിൻ്റെ പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചു. പ്രസിഡന്റായി ദീപക് ചുള്ളിപ്പറമ്പിലിനെയും, സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറിയായി ജിൻസ് ജോസിനെയും, ട്രഷററായി റിഷാദ് മൊയ്തീനെയും തിരഞ്ഞെടുത്തു.
ഇൻകാസ് സെൻട്രൽ കമ്മിറ്റി ട്രഷറർ ഈപ്പൻ തോമസ്, ഇൻകാസ് വനിതാ വിംഗ് പ്രസിഡന്റ് സിനിൽ ജോർജ് എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. ചടങ്ങിൽ ഇൻകാസ് ജനറൽ സെക്രട്ടറി ബഷീർ തുവാരിക്കൽ സ്വാഗതവും യൂത്ത് വിംഗ് പ്രസിഡന്റ് ദീപക് ചുള്ളിപ്പറമ്പിൽ നന്ദിയും പറഞ്ഞു.
സെൻട്രൽ കമ്മിറ്റി ഭാരവാഹികളും , ജില്ലാ കമ്മിറ്റി പ്രസിഡന്റ്മാരും, വനിതാ വിംഗ് ഭാരവാഹികളും, വിവിധ ജില്ലാ കമ്മിറ്റി ഭാരവാഹികളും ചടങ്ങിൽ പങ്കെടുത്തു.
പുതുതായി തിരഞ്ഞെടുത്ത ഇൻകാസ് ഖത്തർ യൂത്ത് വിംഗ് ഭാരവാഹികൾ;
പ്രസിഡന്റ്:- ദീപക് ചുള്ളിപ്പറമ്പിൽ
ജനറൽ സെക്രട്ടറി (സംഘടനാ ചുമതല):-ജിൻസ് ജോസ്
ട്രഷറർ:-റിഷാദ് മൊയ്‌ദീൻ
വൈസ് പ്രസിഡന്റ്മാര്‍ :- ലിജോ ഈരയിൽ, കെ. ടി. ജംഷീദ് വാലില്ലാപുഴ, മനു. എ.എസ്
ജനറൽ സെക്രട്ടറിമാർ:- സിറിൾ ജോസ്, ചെറിൽ ഫിലിപ്പ് വട്ടശ്ശേരിൽ, ജിബിൻ കെ ജോയി, വികാസ് പി നമ്പ്യാർ, മുഹമ്മദ് നബീൽ മാട്ടറ.
ജോയിൻ്റ് സെക്രട്ടറിമാർ:-ആനിസ് നഫ്‌സാദ് , ഷഹബാസ് ഷാജഹാൻ, മുഹമ്മദ് സാലിഹ്.
ജോയിൻ്റ് ട്രഷറർ:-നിതിൻ നാരായണസ്വാമി.
എക്സിക്യൂട്ടീവ് അംഗങ്ങൾ :- സബിൻ പാങ്ങോട്, സുമേഷ് ചെമ്മരുതി, രജീഷ് രാമകൃഷ്ണൻ, ശരത് ഷാജി, ഹർഷദ് ഹമീദ്, ഇബ്രാഹിം ജോടുക്കൽ, മുഹമ്മദ് നസീഫ് ചുള്ളിയിൽ, അഡ്വ: നസീബ് നാസ്സർ, അമീർ കോട്ടപ്പുറത്ത്, അരുൺ കെയ്താൻ രാജു, ലിജോ മേലത്തേതിൽ, ടിറ്റു മോൻസി, മൊയ്‌തീൻ ഷാ, അഷ്‌കർ തൃത്താല, മുഹമ്മദ് നബീൽ, എൽദോ എബ്രഹാം, ജെസിൽ അസിം, സോണി ജോസഫ്, നഹാസ് വാത്തിശ്ശേരിൽ, വിനായക് ദാസ്, ജോബിൻ ജോൺ, രാജേഷ് ആർ.ജെ, ജോർജ്ജ് തോമസ് ജൂനിയർ, നിസാം ചക്കര, റഹ്മാൻ അണ്ടത്തോട്, അൻസാർ ഇടശ്ശേരി, ഗിഫ്റ്റ് ജോൺ.
ഉപദേശക സമിതി അംഗങ്ങൾ :- ബി. എം. ഹാഷിം, ലത്തീഫ് കല്ലായി, ഷിഹാബ് നരണിപ്പുഴ, ബിനീഷ് കെ അഷ്‌റഫ്, പി വൈ യൂനസ്, സജീദ് താജുദീൻ.