Gulf
മയ്യന്നൂരിന്റെ സ്നേഹം പങ്ക് വെച്ച് മഹല്ല് കുടുംബ നോമ്പ് തുറ സംഗമം ശ്രദ്ധേയമായി

..
ദോഹ :വില്ല്യാപ്പള്ളി മയ്യന്നൂർ മഹല്ല് കമ്മിറ്റി ആസ്പയർ പാർകിൽ നാട്ടുകാരെ പങ്കെടുപ്പിച്ചു കൊണ്ട് വിപുലമായ നോമ്പ് തുറ സംഘടിപ്പിച്ചു.കുടുംബങ്ങളും കുട്ടികളുമായി 200 ഓളം പേർ പങ്കെടുത്ത ഇഫ്താർ സംഗമം മഹല്ല് നിവാസികളുടെ ആവേശകരമായ ഒത്തു ചേരലിനാൽ ശ്രദ്ധേയമായി.

വില്ല്യാപ്പള്ളി മുസ്ലിം ജമാ – അത്ത് ജനറൽ സെക്രട്ടറി പി വി എ നാസർ, കെഎംസിസി നേതാവ് ഫൈസൽ അരോമ എന്നിവർ മുഖ്യ അതിഥി കളായെത്തി.
സംഘടിത മഗ്‌രിബ് നമസ്കാരത്തിനും പലസ്തീൻ ജനതയ്ക്ക് വേണ്ടിയുള്ള പ്രാർത്ഥനയുക്കും സിയാദ് വാഫി നേതൃത്രം നൽകി.
ഇഫ്താർ സംഗമത്തിൽ എത്തിചേർന്ന കൊച്ചു കുട്ടികൾക് സ്നേഹ സമ്മാനം പി വി എ നാസർ നൽകിഉത്ഘാടനം ചെയ്ത്.
ഇഫ്താർ സംഗമ കോഡിനേഷനായി ചെയർമാൻ സജീർ മലയിൽ, കൺവീണർ ഒ പി ശഹീം, ട്രെഷറർ ഷാകിർ തട്ടാം കുനി എന്നിവരും മറ്റ് സഹായ സഹകരണത്തിനായി അൻവർ ചെട്ടിയം വീട്ടിൽ, ആഷിഖ് ൽ വി, മഹ്‌റൂഫ് പനയുള്ളതിൽ, റാഷിദ് ആറങ്ങോട്ട്, ഫിജാസ് പാലപൊയിൽ,സുബൈർ ഇ ടി,ഹാരിസ് എം എം കെ, മുഹമ്മദ് കക്കാട്ട്,നിസാർ പറേമ്മൽ, അജ്മൽ പി വി, റകീബ് ടി വി പി,
മഹല്ല് പ്രസിഡന്റ് മുജീബ് റഹ്മാൻ മാക്കനാരി, ജനറൽ സെക്രട്ടറി സൽമാൻ
മുണ്ടിയാട്ട് മറ്റു ഭാരവാഹികളായ നിസാർ ചെട്ടിയം വീട്ടിൽ, ജാഷിർ മാക്കനാരി, ഷാനിബ് വാരിപറമ്പത്ത്, സമീർ മണാട്ട്, മുഹമ്മിൻ കയ്യാല, സമീർ മലോൽ, ശഹീം ആറങ്ങോട്ട്, പി വി അഷ്‌റഫ്, കലാം കയ്യാല, ഉപദേശക സമിതി കൺവീണർ എംപി ഇല്യാസ്, കൈത്താങ് പദ്ധതി ചെയർമാൻ ഒ ടി ഇസ്മായിൽ എന്നിവരും ഒപ്പം ചേർന്നു ഇഫ്താർ സംഗമം വേറിട്ടൊരു അനുഭവമാക്കി മാറ്റി.