Connect with us

Gulf

ഖത്തർ നൗഷാദ് അസോസിയേഷൻ നേമ്പ് തുറയും കുടുംബസംഗമവും നടത്തി

Published

on

ഖത്തർ :ഖത്തറിലെ നൗഷാദ് മാരുടെ കൂട്ടായ്മയായ ഖത്തർ നൗഷാദ് അസോസിയേഷൻ നോമ്പുതുറയും കുടുംബ സംഗമവും നടത്തി
നോമ്പിന്റെ ചൈതന്യമുൾ കൊണ്ടു കൊണ്ട് മുന്നോട്ടുപോകാൻ നമുക്ക് കഴിയണമെന്ന് മുഖ്യപ്രഭാഷണവും പ്രാർത്ഥനയും നടത്തിയ നൗഷാദ് മൗലവി കാക്കശ്ശേരി പറഞ്ഞു
പ്രഭാഷണത്തെ ആസ്പദമാക്കി നടത്തിയ ചോദ്യോത്തരത്തിൽവിജയിച്ചവർക്കും പങ്കെടുത്തവരിൽ നിന്ന് നറുക്കെടുപ്പിൽ വിജയിച്ച ആളുകൾക്കും സമ്മാനങ്ങൾ വിതരണം ചെയ്തു



നാട്ടിൽ അർഹരായ നൗഷാദ് മാരുടെ കുടുംബങ്ങളിൽ റമദാൻ കിറ്റ് വിതരണത്തിന് വേണ്ടിയുള്ള നടപടിക്രമങ്ങൾ പൂർത്തിയായതായി നൗഷാദ് പള്ളിവിള യോഗത്തിൽ അറിയിച്ചു
വൈസ് പ്രസിഡണ്ട് നൗഷാദ് അങ്ങാടി അധ്യക്ഷത വഹിച്ചു ജനറൽ സെക്രട്ടറി നൗഷാദ് വളാഞ്ചേരി സ്വാഗതം പറഞ്ഞു നൗഷാദ് പള്ളിവിള നൗഷാദ് പൈക്ക നൗഷാദ് വയനാട് നൗഷാദ് എടപ്പാൾ നൗഷാദ് രാമനാട്ടുകര നൗഷാദ് എം എൻ നൗഷാദ് അലി എന്നിവർ ഇഫ്താറിന് നേതൃത്വം നൽകി നൗഷാദ് ചെമ്മാട് നന്ദി പറഞ്ഞു

Continue Reading