Connect with us

Crime

മദ്യനയ അഴിമതിക്കേസിലെ മാപ്പുസാക്ഷി ബിജെപിക്ക് ഇലക്‌ടറൽ ബോണ്ട് വഴി പണം നൽകിയെന്നു മന്ത്രി അതിഷി

Published

on

ന്യൂഡൽഹി: ബിജെപിക്കെതിരെ ഗുരുതര ആരോപണവുമായി എഎപി. മദ്യനയ അഴിമതിക്കേസിലെ മാപ്പുസാക്ഷി ബിജെപിയിലേക്ക് ഇലക്‌ടറൽ ബോണ്ട് വഴി പണം നൽകിയെന്നു മന്ത്രി അതിഷി ആരോപിച്ചു. ചോദ്യം ചെയ്യലിനു ശേഷം ശരത് ചന്ദ്ര റെഡ്ഡി നിലപാടുമാറ്റി. എഎപി നേതാക്കൾ അഴിമതി നടത്തിയിട്ടില്ലെന്നും അതിഷി വ്യക്തമാക്കി.

ശരത് ചന്ദ്ര റെയ്ഡി ആദ്യം പ്രതിയായിരുന്നു. ഇപ്പോ മാപ്പുസാക്ഷിയായി. റെഡ്ഡിയുടെ മൊഴികൾക്കു വിശ്വാസ്യതയില്ല. ജയിൽ വാസത്തിനു ശേഷമാണ് അദ്ദേഗം നിലപാട് മാറ്റിയത്. ഇലക്‌ടറൽ‌ ബോണ്ട് വഴി മുഴുവൻ പണവും ബിജെപി അക്കൗണ്ടിലേക്കാണ് പോയത്. 34 കോടി രൂപയാണ് നൽകിയതെന്നും എഎപി നേതാക്കൾ ആരോപിച്ചു.

Continue Reading