Crime
ആംആദ്മി പാർട്ടി എംഎൽഎ ഗുലാബ് സിങ്ങിന്‍റെ വസതിയിൽ ഇഡി റെയ്ഡ്.

ന്യൂഡൽഹി: ആംആദ്മി പാർട്ടി എംഎൽഎ ഗുലാബ് സിങ്ങിന്‍റെ വസതിയിൽ ഇഡി റെയ്ഡ്. ശനിയാഴ്ച രാവിലെ മൂന്നുമണിയോടെയാണ് ഗുലാബിന്‍റെ വസതിയിൽ റെയ്ഡ് നടത്തിയതെന്ന് എഎപി അറിയിച്ചു. ഏത് കേസിലാണ് റെയ്ഡ് നടക്കുന്നതെന്ന് വ്യക്തമല്ല
ഇന്ത്യ റഷ്യയുടെ പാത പിന്തുടർന്ന് ഏകാധിപത്യത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണെന്ന് ഡൽഹി മന്ത്രിയും എഎപി നേതാവുമായ സൗരഭ് ഭരദ്വാജ് കുറ്റപ്പെടുത്തി. മുഴുവൻ പ്രതിപക്ഷത്തെയും ജയിലിലാക്കാനുള്ള തിരക്കിലാണ് ബിജെപി. ഇത് ഇന്ത്യക്കാർ മാത്രമല്ല ലോകം തന്നെ മനസിലാക്കിക്കഴിഞ്ഞു. റഷ്യയുടെ പാത പിന്തുടരുകയാണ് രാജ്യം. ബംഗ്ലാദേശിലും, പാക്കിസ്ഥാനിലും, ഉത്തര കൊറിയയിലും മുൻപ് ഇങ്ങനെ കണ്ടിട്ടുണ്ട്. ഇന്ന് ഇന്ത്യ ഇതേ പാതയിലാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.