Connect with us

Crime

ഉപ്പളയില്‍ എടിഎമ്മില്‍ നിറയ്ക്കാനായി കൊണ്ടുവന്ന പണം പട്ടാപ്പകല്‍ മോഷ്ടിച്ചു.

Published

on

കാസര്‍കോട്: കാസര്‍കോട് ഉപ്പളയില്‍ എടിഎമ്മില്‍ നിറയ്ക്കാനായി കൊണ്ടുവന്ന പണം പട്ടാപ്പകല്‍ മോഷ്ടിച്ചു.
നഷ്ടപ്പെട്ടത് അരക്കോടി രൂപയെന്നാണ് പ്രാഥമിക വിവരം. വാഹനത്തിന്റെ ചില്ല് തകര്‍ത്താണ് മോഷ്ടാക്കാള്‍ പണപ്പെട്ടി കവര്‍ന്നത്.

ഇന്ന് ഉച്ചയ്ക്ക് ആണ് രൂപ മോഷ്ടിച്ചത്. നഗരത്തിലെ എടിഎമ്മില്‍ നിറയ്ക്കാനായി കൊണ്ടുവന്ന പണമാണ് നഷ്ടമായത്. വാഹനത്തില്‍ ഡ്രൈവറും ഉദ്യോഗസ്ഥനും മാത്രമാണ് ഉണ്ടായിരുന്നത്.

അവര്‍ ഒരു എടിഎമ്മില്‍ പണം നിറയ്ക്കുന്നതിനിടെയാണ് വണ്ടിയിലുണ്ടായിരുന്നു പണം അടങ്ങിയ ബോക്‌സ് ചില്ല് തകര്‍ത്ത് മോഷ്ടാക്കള്‍ കൈക്കലാക്കിയത്.

Continue Reading