KERALA
രാഹുല്‍ ഗാന്ധി നാളെ വയനാട്ടില്‍,നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുംതുടർന്ന് റോഡ് ഷോ

കൽപ്പറ്റ: ലോക്സഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികള്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി ഏപ്രില്‍ നാലാണ്. ഇനി മൂന്നു ദിവസം മാത്രമേ ബാക്കിയുള്ളൂ. ഈ സാഹചര്യത്തില്‍ സംസ്ഥാനത്തെ പല പ്രമുഖ സ്ഥാനാര്‍ത്ഥികളും ഇന്ന് പത്രിക സമര്‍പ്പിച്ചേക്കും.
വയനാട് ലോക്സഭാ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയും സിറ്റിങ് എംപിയുമായ രാഹുല്‍ ഗാന്ധി പത്രിക സമര്‍പ്പിക്കാനായി നാളെ വയനാട്ടിലെത്തും. പ്രവര്‍ത്തകര്‍ക്കൊപ്പം റോഡ് ഷോയില്‍ പങ്കെടുത്താകും കലക്ടറേറ്റില്‍ എത്തി നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുക.
ഹെലികോപ്റ്ററിലാണ് രാവിലെ പത്ത് മണിയോടെ രാഹുല്‍ വയനാട്ടിലെത്തുക. 12 മണിയോടെ പത്രിക സമര്‍പ്പിച്ച് നാളെ തന്നെ തിരികെ മടങ്ങും. സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചതിന് ശേഷം ആദ്യമായാണ് രാഹുല്‍ ഗാന്ധി വയനാട്ടിലെത്തുന്നത്.
തിരുവനന്തപുരത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പന്ന്യന്‍ രവീന്ദ്രന്‍ ഇന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. ചാലക്കുടിയിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി കെ എ ഉണ്ണികൃഷ്ണനും ഇന്ന് പത്രിക സമര്‍പ്പിക്കും.