Connect with us

Crime

ഇഡിയുടെ അന്വേഷണത്തിനു പിന്നിൽ രാഷ്ട്രീയ വിരോധമാണെന്ന് സിപിഎം

Published

on

കൊച്ചി: കരുവന്നൂർ കേസിൽ ഇഡിയുടെ അന്വേഷണത്തിനു പിന്നിൽ രാഷ്ട്രീയ വിരോധമാണെന്ന് സിപിഎം നേതാവ് എം.കെ കണ്ണൻ. തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുകൊണ്ടുള്ള നീക്കമാണ് കേന്ദ്ര ഏജൻസി നടത്തുന്നത്. സിപിഎമ്മിന് രഹസ്യ അക്കൗണ്ടുകളുണ്ടെന്ന ഇഡിയുടെ കണ്ടെത്തൽ തെറ്റാണെന്നും ഒന്നും മറച്ചുവെയ്ക്കാനില്ലെന്നും അദ്ദേഹം പറഞ്ഞു.

തെരഞ്ഞെടുപ്പ് അടുത്തതോടെ ജനങ്ങളെ തെറ്റിധരിപ്പിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ഞങ്ങൾ മൂന്നു പേരെ അറസ്റ്റ് ചെയ്താൽ തെരഞ്ഞെടുപ്പിൽ ജയിക്കാമെന്നാണോ അവർ കരുതുന്നത്. ഞങ്ങൾക്ക് ഒന്നും മറച്ചുവയ്ക്കാനില്ല. ചോദിച്ച എല്ലാ രേഖകളും ഹാജരാക്കി.ചോദ്യങ്ങൾക്ക് കൃത്യമായ മറുപടിയും നൽകിയെന്നും അദ്ദേഹം പറഞ്ഞു.

ഇലക്‌ടറൽ ബോണ്ട് എന്ന പേരിൽ ഏറ്റവുമധികം കള്ളപ്പണം വെളുപ്പിച്ചത് ബിജെപിയല്ലേ. അവർ കാട്ടിക്കൂട്ടുന്ന വിവരക്കേടുകളിൽ ഒന്നാണിത്. ഇതുകൊണ്ട് അവർക്ക് ഒരു ഗുണവും ഉണ്ടാകാൻ പോകുന്നില്ല. പലവഴിയും നോക്കി ഒന്നും നടക്കാതായപ്പോൾ സ്വീകരിച്ച മാർഗമാണ് ഇപ്പോഴത്തെ അന്വേഷണമെന്നും എംകെ കണ്ണൻ
കൂട്ടിച്ചേർത്തു

Continue Reading