Crime
തിരുവനന്തപുരം സ്വദേശികളായ ദമ്പതികളും സുഹൃത്തും അരുണാചലിൽ മരിച്ച നിലയിൽ

ഇറ്റാനഗർ: മലയാളികളായ ദമ്പതികളും സുഹൃത്തായ അധ്യാപികയും അരുണാചൽ പ്രദേശിലെ ഹോട്ടലിൽ മരിച്ച നിലയിൽ. കോട്ടയം സ്വദേശികളായ നവീൻ, ഭാര്യ ദേവി, ഇവരുടെ സുഹൃത്തായ തിരുവനന്തപുരം വട്ടിയൂർക്കാവ് സ്വദേശി ആര്യ എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
മാർച്ച് 26 നാണ് മൂവരും കേരളത്തിൽ നിന്ന് അരുണാചലിലേക്ക് പോയത്. 27 ന് ആര്യയെ കാണാനില്ലെന്ന് കാട്ടി പിതാവ് പരാതി നൽകിയിരുന്നു. ഇതിനിടെയാണ് മൂവരും മരിച്ച നിലയിൽ ഹോട്ടൽ മുറിയിൽ കണ്ടെത്തിയത്.