KERALA
പത്രിക സമര്‍പ്പിക്കാനെത്തിയ രാജ്മോഹന്‍ ഉണ്ണിത്താന്‍ കളക്ടറേറ്റില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു

കാസര്‍കോട്: കാസര്‍കോട് ലോക്സഭ സീറ്റില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനെത്തിയ യുഡിഎഫ് സ്ഥാനാര്‍ത്ഥി രാജ്മോഹന്‍ ഉണ്ണിത്താന്‍ കളക്ടറേറ്റില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. പത്രിക സമര്‍പ്പണത്തിന് കളക്ടറേറ്റില്‍ നിന്നും നല്‍കിയ ടോക്കണിനെ ചൊല്ലിയായിരുന്നു തര്‍ക്കം.
പത്രികാ സമര്‍പ്പണത്തിനുള്ള ക്യൂവില്‍ ആദ്യം നിന്നത് താന്‍ ആണെന്ന് രാജ്മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു. പത്തു മണിക്ക് കളക്ടറേറ്റ് തുറന്നപ്പോള്‍ പേരു വിളിച്ചില്ല. രഹസ്യമായി പൊലീസിനെക്കൊണ്ട് ടോക്കണ്‍ കൊടുക്കുകയായിരുന്നുവെന്ന് രാജ്മോഹന്‍ ഉണ്ണിത്താന്‍ ആരോപിച്ചു.ഞാൻ വിശ്വാസിയാണ്
അതിനാൽ തന്നെ പത്രികാ സമർപ്പണത്തിന് സമയം കുറിച്ചതാണ്.
അതാണ് ഇടത് പക്ഷത്തിന് വേണ്ടി ഭരണാധികാരി അട്ടിമറിച്ചതെന്നും ഉണ്ണിത്താൻ പറഞ്ഞു.
നാമ നിർദ്ദേശ പത്രിക സമർപ്പിക്കുന്ന ഇന്ന് രാവിലെ മധൂർ മദനന്ദേശ്വര സിദ്ധിവിനായക ക്ഷേത്രത്തിൽ ദർശനം നടത്തിയ ശേഷമാണ് ഉണ്ണിത്താൻ കളക്ട്രേറ്റിൽ എത്തിയത്.
മുഖ്യ തിരഞ്ഞെടുപ്പ് ഭരണാധികാരി ആയ ജില്ലാ കളക്ടർ ഭരിക്കുന്ന പാർട്ടിക്ക് വേണ്ടി പക്ഷപാതപരമായി പെരുമാറിയതിൽ പ്രതിക്ഷേധിച്ച് കാസറഗോഡ് എം എൽ എ എൻ എ നെല്ലിക്കുന്നിനും, മഞ്ചേശ്വരം എം എൽ എ എ കെ എം അഷ്‌റഫിനും സഹപ്രവർത്തകർക്കുമൊപ്പമാണ് ഉണ്ണിത്താൻ കളക്ടർ ചേമ്പറിന് മുൻപിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചത്. പ്രതിഷേധത്തെ തുടർന്ന് നല്ല സമയം നോക്കി തന്നെ ഉണ്ണിത്താന് പത്രിക സമർപ്പിക്കാൻ സാധിച്ചു.