Connect with us

Crime

പാനൂരിൽ ബോംബ് സ്ഫോടനത്തിൽ രണ്ട് സി.പി.എം പ്രവർത്തകർക്ക് ഗുരുതരമായി പരിക്കേറ്റു

Published

on

കണ്ണൂർ: പാനൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ മുളിയാതോടിൽ ബോംബ് സ്ഫോടനത്തിൽ രണ്ട് സി.പി.എം പ്രവർത്തകർക്ക് ഗുരുതര പരിക്കേറ്റു. ബോംബ് നിർമ്മാണത്തിനിടെയാണ് സ്ഫോടനമുണ്ടായതെന്നാണ് പോലീസ് നൽകുന്ന വിവരം

സിപിഎം പ്രവർത്തകരായ ഷെറിൻ (26), വിനീഷ് (24) എന്നിവർക്കാണ് പരിക്കേറ്റത്. ഇതിൽ ഒരാളുടെ കൈപ്പത്തി അറ്റ നിലയിലാണ്. മുഖത്തും കൈയ്ക്കും പരിക്കേറ്റു.മുളിയാതോട് മരമില്ലിന് സമീപം ഇന്ന് പുലർച്ചെ ഒരു മണിയോടെയാണ് ഉഗ്രസ്ഫോടനമുണ്ടായത്. പരിക്കേറ്റവരെ നാട്ടുകാർ ഉടൻ തന്നെതലശ്ശേരി സഹകരണ ആശുപത്രിയിലും പിന്നീട് ചാല മിംസ് ആശുപത്രിയിലേക്കും മാറ്റി. പാനൂർ സി.ഐ പ്രേംസദന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. പ്രദേശത്ത് ബോംബ് സ്ക്വാഡ് പരിശോധന നടത്തി. പോലീസ് കേസെടുത്ത് അന്വേഷിച്ച് വരികയാണ്.

Continue Reading