Connect with us

KERALA

ഏഴ് ജില്ലകളിൽ കനത്ത മഴ പെയ്യുമെന്ന് മുന്നറിയിപ്പ്

Published

on

തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിലെ തെക്ക് കിഴക്കൻ തീരത്ത് രൂപപ്പെട്ട ന്യൂനമർദ്ദം അതിതീവ്ര ന്യൂനമർദ്ദമാകും എന്ന മുന്നറിയിപ്പിന് പിന്നാലെ ഏഴ് ജില്ലകളിൽ കനത്ത മഴ മുന്നറിപ്പ് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. നാളെ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച തെക്കൻ ജില്ലകളിൽ ഡിസംബർ 3ന് റെഡ് അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലാണ് വ്യാഴാഴ്‌ച റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിൽ ഓറഞ്ച് അലർട്ടാണെന്നും കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

ന്യൂനമർദ്ദം ചുഴലിക്കാ‌റ്റായി മാറുന്ന ഡിസംബർ 3,4 തീയതികളിൽ തെക്കൻ കേരളത്തിൽ കനത്ത മഴയായിരിക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നു. കേരളതീരത്തെ കടൽ അതീവ പ്രക്ഷുബ്‌ധമായിരിക്കുമെന്നതിനാൽ മത്സ്യബന്ധനത്തിന് നിരോധനമുണ്ട്. ഡിസംബർ 3ന് ശേഷം ബംഗാൾ ഉൾക്കടലിൽ മ‌റ്റൊരു ന്യൂനമർദ്ദത്തിനും സാദ്ധ്യതയുണ്ട്.

Continue Reading