Crime
എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയ്‌ക്കെതിരേ നടക്കുന്നത് അശ്ലീല അക്രമമാണെന്ന് എം വി ഗോവിന്ദന്‍.

തിരുവനന്തപുരം; വടകരയിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയ്‌ക്കെതിരേ നടക്കുന്നത് അശ്ലീല അക്രമമാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. വടകര ലോക്‌സഭാ മണ്ഡലത്തില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി ബഹുദൂരം മുന്നിലാണെന്ന് മനസിലാക്കിയിട്ട് അവസാനം വന്ന യു.ഡി.എഫ് സ്ഥാനാര്‍ഥിയും അദ്ദേഹത്തിന്റെ കൂട്ടാളികളും ചേര്‍ന്നാണിത് ചെയ്യുന്നതെന്നും അശ്ലീലം അടിസ്ഥാനപ്പെടുത്തിയിട്ട് ഒരു വിജയം നേടാന്‍ സാധിക്കുമോ എന്നുള്ള തെറ്റായ പ്രതീക്ഷയിലാണ് അവര്‍ ഇറങ്ങിയിട്ടുള്ളതെന്നും ഗോവിന്ദൻ കൂട്ടിച്ചേർത്തു
ടീച്ചര്‍ തന്നെ ഇലക്ഷന്‍ കമ്മിഷനുള്‍പ്പെടെ പരാതി നവല്‍കിയിട്ടുണ്ട്. ആ പരാതി പരിഹരിക്കണം.കേട്ടുകേള്‍വിയില്ലാത്ത രീതിയിലാണ് നോര്‍ഫ് ചെയ്ത ശൈലജ ടീച്ചറുടെ ഫോട്ടോ കുടുംബ ഗ്രൂപ്പുകളിലേക്ക് തന്നെ അയച്ചുകൊടുക്കുന്നത്. വളരെ അപമാനകരമായ കാര്യമാണ്. അത് സംബന്ധിച്ച് കൃത്യമായ അന്വേഷണം നടത്തി ആവശ്യമായ നിലപാട് സ്വീകരിക്കണം എന്നുതന്നെയാണ് ചൂണ്ടികാണിക്കുന്നത്.
ശൈലജ ടീച്ചറുടെ മോര്‍ഫ് ചെയ്ത ഫോട്ടോ കുടുംബ ഗ്രൂപ്പുകളില്‍ അയച്ചുകൊടുക്കുന്നതിന് പിന്നില്‍ ആരാണ്. ഇവര്‍ക്കെല്ലാമുള്ള ബന്ധം അറിയാമല്ലോ കള്ള രേഖയുണ്ടാക്കുന്നതില്‍. യൂത്ത് കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പില്‍ തന്നെ അന്ന് പങ്കുവഹിച്ചവരാണിവര്‍. ആ ടീമിനേയാണ് ഇവര്‍ ഉപയോഗിക്കുന്നത്. വടകരയില്‍ .അവരെ ഉപയോഗിച്ചാണ് ഈ കാര്യങ്ങള്‍ ചെയ്തുകൊണ്ടിരിക്കുന്നത്. അതെല്ലാം ശൈലജ ടീച്ചര്‍ക്ക് അനുകൂലമായ ഘടകമായി മാറുമെന്നതില്‍ സംശയമില്ലെന്നും ഗോവിന്ദന്‍ പറഞ്ഞു.