KERALA
തേനീച്ചയുടെ കുത്തേറ്റ് മരിച്ച ആദിവാസിയുടെ മൃതദേഹത്തട് അനാദരവ്.

കോഴിക്കോട്: വയനാട്ടിൽ തേനീച്ചയുടെ കുത്തേറ്റ് മരിച്ച ആദിവാസിയുടെ മൃതദേഹത്തട് അനാദരവ്. മരിച്ച രണ്ട് ദിവസമായിട്ടും പോസ്റ്റ്മോർട്ടം പൂർത്തിയാവാത്തതിൽ പ്രതിഷേധത്തിലാണ് നാട്ടുകാരും ബന്ധുക്കളും.. കോഴിക്കോട് മെഡിക്കൽ കോളേജിലെത്തിച്ചിട്ടും സർജനില്ലെന്ന മറുപടിയാണ് ഇവരോട് അധികൃതർ നൽകിയിരിക്കുന്നത്.
ഞായറാഴ്ച രാവിലെയാണ് കേണിച്ചിറ പാൽനട കോളനിയിലെ ഗോപാലൻ തേനീച്ചക്കുത്തേറ്റ് മരിക്കുന്നത്. സുൽത്താൻ ബത്തേരി താലൂക്ക് ആശുപത്രിയിലാണ് ആദ്യം കൊണ്ടുപോയത്. എന്നാൽ പോസ്റ്റ്മോർട്ടം സർജനില്ലാത്തതിനാൽ കോഴിക്കോട് മെഡിക്കൽ കോലേജിലേക്ക് കൊണ്ടുപോവുകയായിരുന്നു. എന്നാൽ ഇതുവരെയും പോസ്റ്റ്മോർട്ടം നടന്നിട്ടില്ല. ഇപ്പോഴും മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.