Crime
കാസർഗോഡ് മോക് പോളിൽ ബിജെപിക്ക് ചെയ്യാത്ത വോട്ട് രേഖപ്പെടുത്തിയെന്ന പരാതി തെറ്റാണെന്ന് തെരഞ്ഞെടുപ്പു കമ്മിഷൻ

ന്യൂഡൽഹി: കാസർഗോഡ് മോക് പോളിൽ ബിജെപിക്ക് ചെയ്യാത്ത വോട്ട് രേഖപ്പെടുത്തിയെന്ന പരാതി തെറ്റാണെന്ന് തെരഞ്ഞെടുപ്പു കമ്മിഷൻ സുപ്രീം കോടതിയെ അറിയിച്ചു. മോക് പോളിൽ ബിജെപിക്ക് ചെയ്യാത്ത വോട്ട് രേഖപ്പെടുത്തിയെന്ന റിപ്പോർട്ടുകൾ തെറ്റാണ്. സംഭവത്തിൽ ജില്ലാ കലക്റ്റർ വ്യക്തത നൽകിയിട്ടുണ്ട്. ഇതു സംബന്ധിച്ച വിശദമായ റിപ്പോർട്ട് ഉടൻ സമർപ്പിക്കുമെന്നാണ് സീനിയർ ഡപ്യൂട്ടി തെരഞ്ഞെടുപ്പു കമ്മിഷണർ നിതേഷ് കുമാർ വ്യാസ് ജസ്റ്റിസ്മാരായ ദിപാങ്കർ ദത്ത സഞ്ജീവ് ഖന്ന എന്നിവരടങ്ങുന്ന ബെഞ്ചിനെ അറിയിച്ചത്.