Connect with us

International

ഇന്ത്യയുടെ ഗുകേഷിന് കാന്‍ഡിഡേറ്റ് സ് ചെസ് കിരീടം; ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ചാമ്പ്യന്‍

Published

on

ടൊറന്‍റോ: ലോകത്തിലെ വിഖ്യാത ചെസ് ടൂര്‍ണ്ണമെന്‍റായ കാന്‍‍ഡിഡേറ്റ്സ് ചെസില്‍ കിരീടം നേടി ഇന്ത്യയുടെ 17കാരനായ ഗുകേഷ്. തമിഴ്നാട്ടില്‍ നിന്നുള്ള ഗുകേഷ് കാന്‍ഡിഡേറ്റ്സ് ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ചാമ്പ്യനായി മാറി. സമ്മാനത്തുകയാണ് 48 ലക്ഷം രൂപ ഗുകേഷിന് ലഭിക്കും.

ഇനി വേള്‍ഡ് ചെസ് ചാമ്പ്യന്‍ഷിപ്പില്‍, ലോക ചെസ് കിരീടത്തിനായി 2023ലെ ലോക ചാമ്പ്യനായ ചൈനയുടെ ഡിങ് ലിറനുമായി ഡി. ഗുകേഷ് ഏറ്റുമുട്ടും. കാന്‍ഡിഡേറ്റ്സ് ചെസിലെ അവസാന റൗണ്ടായ 14ാം റൗണ്ടില്‍ യുഎസിന്റെ ഗ്രാന്‍് മാസ്റ്ററും ലോക മൂന്നാം നമ്പര്‍ താരവുമായ ഹികാരു നകാമുറയെ സമനിലയില്‍ തളച്ചതോടെ ഗുകേഷിന് 14 കളികളില്‍ നിന്നും ഒമ്പത് പോയിന്‍റായി. മറ്റൊരു കളിയില്‍ എട്ട് പോയിന്‍റ് വീതം ഉണ്ടായിരുന്ന യുഎസിന്റെ ഫാബിയാനോ കരുവാനയും റഷ്യയുടെ ഇയാന്‍ നെപോമ് നിഷിയും തമ്മിലുള്ള മത്സരം സമനിലയില്‍ കലാശിച്ചതും ഗുകേഷിന് അനുഗ്രഹമായി. ഇരുവരും ഇതോടെ എട്ടര പോയിന്‍റ് വീതം നേടി രണ്ടാം സ്ഥാനക്കാരായി. ഇവരില്‍ ഒരാള്‍ ജയിച്ചിരുന്നെങ്കില്‍ കാന്‍ഡിഡേറ്റ് ചെസ് ടൂര്‍ണ്ണമെന്‍റ് ടൈബ്രേക്കറിലേക്ക് നീങ്ങുമായിരുന്നു. ഇപ്പോള്‍ അതൊന്നുമില്ലാതെ ഗുകേഷിന് കിരീടം കൈക്കലാക്കാനായി ‘

വിജയത്തിന് വേണ്ടി കൊതിച്ച് കളിച്ച ഹികാരു നകാമുറ എന്ന അപകടകാരിയായ കളിക്കാരനെ മത്സരത്തിലുടനീളം ശ്രദ്ധിച്ച്കളിച്ച ഗുകേഷ് ഒരു മുന്‍തൂക്കവും നല്‍കാതെ നോക്കി. ഒരു ചെറിയ പിഴവ് വരുത്തിയാല്‍ കൂടി അതില്‍ പിടിച്ചു കയറുന്ന കളിക്കാരനാണ് ഹികാരു നകാമുറ. ഈ മത്സരത്തില്‍ കറുത്ത കരുക്കളുമായി കളിച്ച ഗുകേഷിന് ജയിക്കാനുള്ള എല്ലാ അവസരങ്ങളും ഉണ്ടായിട്ടും അദ്ദേഹം സമനിലയ്‌ക്ക് വേണ്ടി കളിക്കുകയായിരുന്നുവെന്ന് വിദഗ്ധര്‍ പറയുന്നു.ലോക രണ്ടാം റാങ്കുകാരന്‍ ഫാബിയാനോ കരുവാന, മൂന്നാം റാങ്കുകാരന്‍ ഹികാരു നകാമുറ, ഏഴാം റാങ്കുകാരന്‍ ഇയാന്‍ നെപോമ് നിഷി എന്നിവരെ അട്ടിമറിച്ചാണ് ഗുകേഷ് എന്ന ലോകറാങ്കിങ്ങില്‍ 16ാം സ്ഥാനമുള്ള ഗുകേഷ് ചാമ്പ്യനായത് എന്നത് നിസ്സാല നേട്ടമല്ല.

ഇതോടെ 2014ല്‍ വിശ്വനാഥന്‍ ആനന്ദ് കാന്‍ഡിഡേറ്റ്സ് കിരീടം നേടിയശേഷം പത്ത് വര്‍ഷത്തെ കാത്തിരിപ്പ് വേണ്ടി വന്നു അടുത്ത കാന്‍ഡിഡേറ്റ്സ് കിരീടം ലഭിയ്‌ക്കാന്‍.

Continue Reading