Connect with us

Crime

ശൈലജക്കെതിരായ സൈബര്‍ അധിക്ഷേപ പരാര്‍ശത്തില്‍ കേസെടുത്ത് പൊലീസ്. റാണിയമ്മ പരാമര്‍ശത്തിനെതിരെയാണ് കേസ്

Published

on

വടകര എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെകെ ശൈലജക്കെതിരായ സൈബര്‍ അധിക്ഷേപ പരാര്‍ശത്തില്‍ കേസെടുത്ത് പൊലീസ്. റാണിയമ്മ പരാമര്‍ശത്തിനെതിരെയാണ് കോഴിക്കോട് റൂറല്‍ സൈബര്‍ പൊലീസാണ് സ്വമേധയ കേസെടുത്തത്. വിനില്‍ കുമാര്‍ എന്ന ഫേസ്ബുക്ക് അക്കൗണ്ടിനെതിരെയാണ് കേസെടുത്തിരിക്കുന്നത്.
റാണിയമ്മ പരാമര്‍ശം നടത്തി വ്യക്തിഹത്യ നടത്തി, സ്ഥാനാര്‍ത്ഥിയെക്കുറിച്ച് വോട്ടര്‍മാര്‍ക്കിടയില്‍ അവമതിപ്പ് ഉണ്ടാക്കി എന്നതുള്‍പ്പെടെ എഫ്ഐആറില്‍ പറയുന്നു. കലാപാഹ്വാനം, സ്ത്രീകളെ അധിക്ഷേപിക്കല്‍ വകുപ്പുകള്‍ ചേര്‍ത്താണ് കേസെടുത്തത്. കഴിഞ്ഞ ദിവസവും സമാന രീതിയില്‍ പരാതികള്‍ കോഴിക്കോട് സൈബര്‍ പൊലീസില്‍ ലഭിക്കുകയും കേസെടുക്കുകയും ചെയ്തിട്ടുണ്ട്. നിലവില്‍ ഒമ്പതോളം കേസുകള്‍ ഇതുമായി ബന്ധപ്പെട്ട് പൊലീസ് എടുത്തിട്ടുണ്ട്.”

Continue Reading