Connect with us

KERALA

വടകരക്കാർ മതംനോക്കി വോട്ട് ചെയ്യുന്നവരല്ല.സിപിഎം, ആര്‍എസ്എസ് നിലവാരത്തിലെത്തി

Published

on

കോഴിക്കോട്: വടകരയില്‍ ഷാഫി പറമ്പില്‍ വിജയിക്കുകയാണെങ്കില്‍ അത് വര്‍ഗീയതയുടെ വിജയമായിരിക്കുമെന്ന ഇടത് വാദങ്ങളെ പ്രതിരോധിച്ച് വടകരയിലെ സിറ്റിങ് എംപി കെ.മുരളീധരന്‍. സിപിഎം, ആര്‍എസ്എസ് നിലവാരത്തിലെത്തിയെന്ന് വിമര്‍ശിച്ച കെ.മുരളീധരന്‍, താനും മുല്ലപ്പള്ളിയും ഇവിടെ നിന്നാണ് ജയിച്ചുകയറിയതെന്നും ഓര്‍മിപ്പിച്ചു.

സിപിഎം കഥകള്‍ ഉണ്ടാക്കിവിടുകയാണ്. കേരളത്തില്‍ സിപിഎം ഏതാണ്ട് ആര്‍എസ്എസ് നിലവാരത്തിലെത്തി. അത് ദൗര്‍ഭാഗ്യകരമാണെന്നും കെ. മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.

‘ഞാന്‍ 1989-ല്‍ കോഴിക്കോട് മത്സരിച്ചിട്ടുണ്ട്. മുസ്‌ലിങ്ങളാണ് അന്ന് ഭൂരിപക്ഷം. ആ മണ്ഡലത്തില്‍ ഞാന്‍ രണ്ടുതവണ പരാജയപ്പെടുത്തിയത് മുസ്‌ലിം വിഭാഗത്തിലെ സ്ഥാനാര്‍ഥികളെയാണ്. വടകരയില്‍ എന്നെയും മുല്ലപ്പള്ളിയേയും ജയിപ്പിച്ചു. ലീഗുകാര്‍ ഉള്‍പ്പടെയുള്ളവര്‍ മുന്‍പന്തിയില്‍ നിന്നുകൊണ്ടാണ് ഞങ്ങളെയൊക്കെ ജയിപ്പിച്ചത്. അത്തരത്തിലുള്ള നാട്ടുകാര്‍ മതംനോക്കി വോട്ട് ചെയ്യുന്നവരാണെന്ന് പറയാന്‍ കഴിയുമോയെന്നും കെ.മുരളീധരന്‍ ചോദിച്ചു.

Continue Reading