Connect with us

Education

കോഴിക്കോട് എൻഐടിയിൽ വീണ്ടും വിദ്യാർഥി ആത്മഹത്യ

Published

on

കോഴിക്കോട് : കോഴിക്കോട് എൻഐടിയിൽ വീണ്ടും വിദ്യാർഥി ആത്മഹത്യ ചെയ്തു.. മുംബൈ സ്വദേശി യോഗേശ്വർ നാഥ് ആണ് മരിച്ചത്. ഇന്ന് രാവിലെ ആറരയോടെ ഹോസ്റ്റലിന്റെ ഏഴാം നിലയിൽനിന്നും താഴേക്ക് ചാടുകയായിരുന്നു. ഉടൻ തന്നെ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

മൂന്നാം വർഷ മെക്കാനിക്കൽ എൻജിനീയറിങ് വിദ്യാർഥിയാണ് യോഗേശ്വർ നാഥ്. ബിടെക് പരീക്ഷകൾ ഇന്നലെയാണ് അവസാനിച്ചത്. ആത്മഹത്യക്ക് മുൻപ് വീട്ടിലേക്ക് സന്ദേശം അയച്ചതായി എൻഐടി അധികൃതർ പറഞ്ഞു. എൻഐടിയിൽ മുൻപും വിദ്യാർഥികൾ ആത്മഹത്യ ചെയ്തിട്ടുണ്ട്. 

Continue Reading