Connect with us

Crime

യുവതിക്കുനേരെ ആസിഡ് ആക്രമണം; പ്രതി മുൻ ഭർത്താവ്

Published

on

യുവതിക്കുനേരെ ആസിഡ് ആക്രമണം; പ്രതി മുൻ ഭർത്താവ്

പാലക്കാട്: ഒലവക്കോട് താണാവിൽ യുവതിക്കുനേരെ ആസിഡ് ആക്രമണം. ലോട്ടറിക്കട നടത്തുന്ന ബര്‍ഷീനയ്ക്ക് നേരെയായിരുന്നു ആക്രമണം. ഇവരുടെ മുന്‍ ഭര്‍ത്താവ് തമിഴ്‌നാട് സ്വദേശി കാജാ ഹുസൈനാണ് ആക്രമണത്തിന് പിന്നിൽ. ഇന്ന് രാവിലെ ഏഴ് മണിക്കാണ് സംഭവം.

ആസിഡ് അക്രമത്തിൽ പൊള്ളലേറ്റ ബര്‍ഷീനയെ പാലക്കാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ ആരോ​ഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

അക്രമത്തിനു പിന്നാലെ കാജാ ഹുസൈനെ നാട്ടുകാർ തടഞ്ഞുവെച്ച് പോലീസിൽ ഏൽപ്പിച്ചു. ഇയാളെ ചോദ്യംചെയ്ത് വരികയാണ്‌. കുടുംബപ്രശ്നമാകാം ആക്രമണകാരണമെന്നാണ് പോലീസ് നൽകുന്ന സൂചന.

Continue Reading