Life
ഉത്തർപ്രദേശിൽ ലോറി കാറിന് മുകളിലേക്ക് മറിഞ്ഞ് എട്ട് പേർ മരിച്ചു

ലക്നോ: മണ്ണ് നിറച്ച ലോറി കാറിന് മുകളിലേക്ക് മറിഞ്ഞ് എട്ട് പേര് മരിച്ചു. ഉത്തര്‍പ്രദേശിലെ കൗസംബി ജില്ലയിലാണ് സംഭവം. വിവാഹ ചടങ്ങില്‍ പങ്കെടുത്തതിന് ശേഷം കാറില്‍ മടങ്ങിയവരാണ് മരിച്ചത്. പത്ത് പേരാണ് കാറിലുണ്ടായിരുന്നത്.
അപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്കും പരിക്കേറ്റവര്‍ക്കും മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സഹായം പ്രഖ്യാപിച്ചു. പരിക്കേറ്റവര്‍ക്ക് കൃത്യമായ ചികിത്സ ഉറപ്പാക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു.